പരിശീലക കളരിയിലെ അതികായൻ സർ അലക്സ് ഫെർഗുസൺ തന്റെ ഇൻക്രെഡിബിൾ മാനേജർ കരിയറിനോട് നോട് വിട പറഞ്ഞു ഡേവിഡ് മോയെസ് നെ ചെകുത്താൻ പടയുടെ താക്കോൽ കൈമാറിയിട്ട് 8 വർഷം പൂർത്തിയാകുന്നു.
നിങ്ങളോളം മാഞ്ചസ്റ്റർ യുണൈറ്റഡ് നെ യൂറോപ്പിലെ വമ്പൻമാരാക്കാൻ പിന്ഗാമികൾക്കായില്ലെങ്കിലും ഒരു പ്രീമിയർ ലീഗ് കിരീടം പോലും ഓൾഡ് ട്രാഫൊർഡിലെ ലെ ഷെൽഫിൽ എത്തിക്കാനായില്ലെങ്കിലും, നിങ്ങളുടെ തന്നെ സൂപ്പർ സബ് ആയിരുന്ന ഒലെ ഗുണ്ണാർ സോൾഷെയർ ചെകുത്താൻ പടയുടെ പോരാട്ട വീര്യവും ആക്രമണോൽക്‌സുകതയും തിരിച്ചു കൊണ്ടുവന്നു കൊണ്ടിരിക്കുന്ന സുദ്ധര നിമിഷങ്ങങ്ങളിലൂടെയാണ് ഓരോ യുണൈറ്റഡ് ആരാധകനും കടന്നു പൊയി കൊണ്ടിരിക്കുന്നത്.
30 പോയിന്റുകളോളം പരാജയ വഴിയിൽ നിന്ന് നേടിയെന്നത് തന്നെ ഇതിനു തെളിവാണ്. താത്കാലിക ഇടർച്ച ടീമിന് ഉണ്ടെങ്കിലും യൂറോപ്പ ലീഗ് കിരീടം ഓൾഡ് ട്രാഫൊർഡിലേക്ക് തിരിച്ചു കൊണ്ടു വന്നു കിരീട വരൾച്ചയ്ക്ക് അറുതി വരുത്താനാകും സോൽച്ചെയറിന്റെയും സംഘത്തിന്റെയും ഇനിയുള്ള ശ്രമം.
ഓൾഡ് ട്രാഫൊർഡിലെ തെരുവ് വീഥികളെ പ്രകമ്പനം കൊള്ളിച്ച ആരാധകരുടെ പ്രതിഷേധം കണ്ടെങ്കിലും ഗതകാല സ്മരണകളും പേറി നിന്നും ടീമിനൊപ്പം അടിയുറച്ചു നിൽക്കുന്ന ആബാലവൃദ്ധം ആരാധക കൂട്ടത്തെയും ആവേശം കൊള്ളിക്കാൻ വരുന്ന സമ്മർ ട്രാൻസ്ഫെറിലെങ്കിലും മികച്ച sigining നടത്തി ഓൾഡ് ട്രാഫൊർഡിന്റെ പ്രൗഢി തിരിച്ചു കൊണ്ടു വരുമെന്ന് ഉറച്ചു വിശ്വസിക്കുന്ന ഒരു എളിയ യുണൈറ്റഡ് ഫാൻ.