വംശ വെറിക്കും വർണ്ണവെറിക്കും വംശീയ വിവേചനത്തിനുമെതിരെയുള്ള പോരാട്ടങ്ങൾ ഫുട്ബോളിൽ ഏറെ കണ്ടതാണ്. കളിക്കളത്തിനകത്തും പുറത്തും പല താരങ്ങളും വംശീയമായി അധിക്ഷേപിക്കുന്നതും പതിവാണ്. കറുത്ത വംശജരുടെയും വെളുത്ത മനുഷ്യരുടെയും പേരിലാണ് പലപ്പോഴും വംശീയ പരാമർശങ്ങളും വിദ്വേഷങ്ങളും അലയടിക്കുന്നത്.
എന്നാൽ ആരാലും ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു വിവേചനം അനുഭവിക്കുന്ന വിഭാഗം കൂടിയുണ്ട് ലോക ഫുട്ബോളിൽ, അത് ഏഷ്യൻ വംശജരാണ് അടുത്തിടെ ഫ്രഞ്ച് താരങ്ങൾ ഏഷ്യൻ വംശീജരെ വംശീയമായി അധിക്ഷേപിച്ചതിനെപ്പറ്റിയുള്ള വിവാദങ്ങൾ ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
എന്നാൽ തീർത്തും അവഗണിക്കപ്പെടുന്ന ഒരു വിഭാഗമാണ് ഫുട്ബോളിലെ ഏഷ്യൻ ജനത. ഏഷ്യക്കാരോട് കൃത്യമായ വിവേചനം നിലനിൽക്കുന്നു എന്ന് പല ഘട്ടങ്ങളിലും നമുക്ക് കാണുവാൻ കഴിഞ്ഞിട്ടുള്ളതാണ്.
- ഇനി ആ തെറ്റ് ആവർത്തിക്കില്ല ബ്ലാസ്റ്റേഴ്സ് പരിശീലകന്റെ ഉറപ്പ്
- സീസൺ തുടങ്ങുംമുമ്പേ ബ്ലാസ്റ്റേഴ്സിന് ATKയുടെ പിന്നിൽ നിന്നുള്ള കുത്ത്
- ബ്ലാസ്റ്റേഴ്സിലേക്ക് തന്നെ എത്തിച്ചത് ആ മൂന്ന് കാരണങ്ങൾ ബ്ലാസ്റ്റേഴ്സ് പരിശീലകൻ തുറന്നുപറയുന്നു
ഈ വിവേചനം ഇല്ലാതാക്കുവാൻ ഏഷ്യയിൽ നിന്നുള്ള താരങ്ങളെ പരമാവധി പിന്തുണയ്ക്കുമെന്നാണ് ഇംഗ്ലീഷ് പരിശീലകനായ ഗാരിത് സൗത്ത് ഗേറ്റ് എടുത്തിരിക്കുന്ന തീരുമാനം. ഏഷ്യൻ ഫുട്ബോളിന് കൂടുതൽ അവസരങ്ങളും പ്രാതിനിത്യങ്ങളും നൽകണമെന്നാണ് അദ്ദേഹം പറയുന്നത്
ലെസ്റ്റർ സിറ്റിയുടെ ഹാംസ ചൗധരിയെയും മാഞ്ചസ്റ്റർ യുണൈറ്റഡ് അംഗമായ സിദാൻ ഇഖ്ബാലിനെയും പോലെയുള്ള താരങ്ങൾക്ക് അകമഴിഞ്ഞ പിന്തുണ നൽകണം എന്നാണ് അദ്ദേഹം പറയുന്നത്.
കറുത്തവരുടെയും വെളുത്തവരുടെ യും അവകാശങ്ങളും പ്രാതിനിധ്യവും മാത്രം ചർച്ചയാകുന്ന ഫുട്ബോൾ വേദിയിലും ഏഷ്യൻ ജനത അനുഭവിക്കുന്ന അവഗണന അവസാനിപ്പിക്കാൻ ഇംഗ്ലീഷ് പരിശീലകൻ മുന്നിട്ടിറങ്ങിയത് കൊണ്ട് ഏഷ്യയിൽ നിന്നുള്ള പിന്തുണ അദ്ദേഹത്തിന് വളരെയധികം ഇപ്പോൾ ലഭിക്കുന്നുണ്ട്.