ഇന്ത്യൻ സൂപ്പർ ലീഗിലെ ചിരവൈരികൾ ആണ് ATK മോഹൻ ബഗാനും കേരളാബ്ലാസ്‌റ്റേഴ്‌സും. കളിക്കളത്തിനകത്തു മാത്രമല്ല കളിക്കളത്തിന് പുറത്തും ഇവർ തമ്മിൽ ശത്രുക്കളാണ് എന്നത് വീണ്ടും തെളിയിക്കുകയാണ് പുതിയ സംഭവവികാസങ്ങൾ.
ഇന്ത്യൻ സൂപ്പർ ലീഗിലെ പുതിയ സീസണിന് മുൻപേ തന്നെ ബ്ലാസ്റ്റേഴ്സ് ടീമിന് എതിരെയുള്ള തങ്ങളുടെ നിലപാട് മോഹൻബഗാൻ വ്യക്തമാക്കുകയാണ്. ബ്ലാസ്റ്റേഴ്സ് ആരാധകർ വളരെ കാലമായി മാനേജ്മെൻറ് നോട് ആവശ്യപ്പെടുന്നത് ട്രാൻസ്ഫറുകളിൽ ഒന്നാണ് മലയാളി താരം ജോബിൻ ജസ്റ്റിനെ എ ടി കെ യിൽ നിന്നും കേരളത്തിൽ എത്തിക്കണമെന്ന്.
നിലവിലെ സാഹചര്യത്തിൽ ATKയിൽ ജോബിക്ക് അദ്ദേഹത്തിൻറെ പ്രതിഭയ്ക്ക് ഒത്ത അവസരങ്ങൾ ലഭിക്കുന്നില്ല. ക്ലബ്ബിനും അദ്ദേഹത്തിൻറെ മറ്റേതെങ്കിലും ക്ലബ്ബിലേക്ക് മാറ്റണം എന്നുണ്ട്. ജോബിയെ ട്രാൻസ്ഫർ ചെയ്യാൻ തയ്യാറാണ് കൊൽക്കത്ത, എന്നാൽ എന്തുവന്നാലും കേരള ബ്ലാസ്റ്റേഴ്സിലേക്ക് താരത്തെ നൽകേണ്ട എന്ന നിലപാടിലാണ് അവർ.
ഇതിൻറെ പിനിലെ കാരണം ക്ലബ്ബുകൾ തമ്മിലുള്ള കലഹം തന്നെയാണ്. കഴിഞ്ഞ സീസണിൽ നടത്തിയ ട്രാൻസ്ഫറുകളുടെ പേരിലാണ് കളിക്കളത്തിന് പുറത്തുള്ള ബ്ലാസ്റ്റേഴ്സ് ATKസംഘർഷം തുടങ്ങുന്നത് നോങ്ഡെങ്ബ നോറത്തിനെ ബ്ലാസ്റ്റേഴ്സ്
കൊൽക്കത്തയിലേക്ക് ട്രാൻസ്ഫർ ചെയ്തിരുന്നു എന്നാൽ കാലിൻറെ ലീഗ്‌മെന്റിന് പരിക്കുപറ്റിയ താരത്തിനെ ആണ് ബ്ലാസ്റ്റേഴ്സ് തങ്ങൾക്ക് നൽകിയത് എന്ന് ആരോപിച്ചുകൊണ്ട് ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ ഫീസ്
നൽകില്ല എന്ന നിലപാടിലായിരുന്നു കൊൽക്കൊത്ത ക്ലബ്ബ്.
ബ്ലാസ്റ്റേഴ്സ് മതിയായി മെഡിക്കൽ ചെക്കപ്പുകൾ നടത്തിയില്ല എന്ന്
കൊൽക്കത്ത ആരോപിച്ചപ്പോൾ. തങ്ങൾ കൃത്യമായ മെഡിക്കൽ ചെക്കപ്പുകൾ നടത്തിയിരുന്നു, താരത്തിൻറെ പരിക്കിന്റെ കാര്യത്തിൽ പൂർണ്ണമായ ഉത്തരവാദിത്വം ATK മോഹൻ ബഗാന് ആയിരുന്നു എന്ന നിലപാടിലായിരുന്നു ബ്ലാസ്റ്റേഴ്സ്.
ഇതുമൂലം രണ്ടു ക്ലബ്ബുകൾ തമ്മിലുള്ള ബന്ധം വഷളായതിനെ തുടർന്ന് എന്തുതന്നെയായാലും ജസ്റ്റിനെ ബ്ലാസ്റ്റേഴ്സിലേക്ക് വിടണ്ട എന്നാണ് കൊൽക്കത്തയുടെ തീരുമാനം.