in

പുതിയ ബ്ലാസ്റ്റേഴ്‌സ് പരിശീലകനെ കാത്തിരിക്കുന്ന 5 വെല്ലുവിളികൾ

kerala Blasters 2020 [ISL]

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സിലേക്ക് അവരുടെ സ്പോർട്ടിങ് ഡയറക്ടർ കൊടികെട്ടി ഇറക്കിയ പുതിയ പരിശീലകനായ ഇവാൻ വുക്മാനോവിച്ചിനെ കാത്തിരിക്കുന്നത് പ്രധാനമായും അഞ്ചു വെല്ലുവിളികളാണ്

ഡിഫൻസീവ് മിഡ് ഫീൽഡർ

കഴിഞ്ഞ കുറേ നാളുകളായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ഏറ്റവും വലിയ തലവേദനകളിൽ ഒന്നാണ് ഒരു ഡിഫൻസീവ് മിഡ്ഫീൽഡറുടെ അഭാവം. കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് വഴങ്ങിയത് 36 ഗോളുകളാണ് ഏറ്റവും കൂടുതൽ ഗോളുകൾ വഴങ്ങിയ ടീമുകളുടെ പട്ടികയിൽ രണ്ടാമത് ഉണ്ടായിരുന്നു ബ്ലാസ്റ്റേഴ്സ്. കഴിഞ്ഞ സീസണിൽ വിസന്റെ ഗോമസ് താരതമ്യേന മികച്ച പ്രകടനം നടത്തിയിരുന്നു എങ്കിലും അദ്ദേഹത്തിന് പറ്റിയ ഒരു പങ്കാളി ഡിഫൻസീവ് മിഡിൽ ഇല്ലായിരുന്നു.

സ്ട്രൈക്കർ

അദ്ദേഹത്തിൻറെ അടുത്ത തലവേദനകളിൽ ഒന്നായിരിക്കും ഒരു സ്ട്രൈക്കറുടെ അഭാവം ബ്ലാസ്റ്റേഴ്സിനായി കളിച്ച രണ്ട് സ്‌ട്രൈക്കർമാരും ടീമിന് പുറത്തായി കഴിഞ്ഞു. ജോർദാൻ മുറെ പ്രതീക്ഷിച്ചതിനേക്കാൾ പ്രകടനം നടത്തിയപ്പോൾ ഗാരി ഹൂപ്പർ അല്പം നിരാശപ്പെടുത്തി എന്ന് പറയാതിരിക്കാൻ കഴിയില്ല. അതുകൊണ്ടുതന്നെ പുതിയ ഒരു സ്ട്രൈക്കർ കണ്ടെത്തുക എന്നത് ശ്രമകരമാണ്.

വിദേശ താരങ്ങൾക്ക് പുതിയ നിയന്ത്രണം വന്നതിനാൽ ഇത്തവണ ബ്ലാസ്റ്റേഴ്സ് ഒരു ഇന്ത്യൻ സ്ട്രൈക്കറെ ആണ് ലക്ഷ്യം വെക്കുന്നത്. ഐ ലീഗ് ഉൾപ്പെടെ ഉളള മറ്റ് ആഭ്യന്തര ഫുട്ബോൾ ടൂർണമെന്റുകളിലേക്ക് കൂടി അദ്ദേഹം കണ്ണു വച്ചു നിൽക്കുകയാണ് ഒരു ഇന്ത്യൻ സ്ട്രൈക്കർക്ക് വേണ്ടി.

ലെഫ്റ്റ് വിങ്

ഇടതു വിങ്ങും പുതിയ പരിശീലന് ഒരു വെല്ലുവിളി തന്നെ ആയേക്കാം രാഹുൽ കെ പി യെയും സഹൽ അബ്ദുൾ സമദിനെയും ആസ്ഥാനത്തേക്ക് നിയോഗിക്കാൻ കഴിഞ്ഞേക്കും എങ്കിലും. ഇവാന്റെ ഇതുവരെയുള്ള ചരിത്രമെടുത്തു നോക്കിയാൽ അദ്ദേഹം ഇങ്ങനെ എല്ലായിപ്പോഴും വിങ്ങർമാരെ റൊട്ടേറ്റ് ചെയ്തുകൊണ്ടിരിക്കുന്നത് കാണാം.

ഇരുവരെയും കരുത്തരായ എതിരാളിക്കെതിരെ ഇടതു വിങ്ങിൽ കളിപ്പിക്കാൻ സാധ്യതയില്ല. ഇടതു വിങ് കേന്ദ്രീകരിച്ചുള്ള ആക്രമണങ്ങൾക്ക് അദ്ദേഹം പ്രസിദ്ധൻ ആയതിനാൽ കരുത്തുറ്റ ഒരു ഇന്ത്യൻ വിങ്ങറെ വാങ്ങിക്കുക അല്ലെങ്കിൽ ഒരു വിദേശ താരത്തിന് എത്തിക്കുവാൻ നോക്കുന്നത് ആയിരിക്കും നല്ലത്.

റൈറ്റ് വിങ്

കഴിഞ്ഞ സീസണിന് മുമ്പ് ഏറെ പ്രതീക്ഷകളോടെ ആയിരുന്നു കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ബാംഗ്ലൂര് എഫ് സി യിൽ നിന്നും നിശു കുമാറിനെ സൈൻ ചെയ്തത് പക്ഷേ പ്രതീക്ഷിക്കുന്നത് അദ്ദേഹത്തിനു ഉയരാൻ ആയില്ല എന്നത് ഒരു വസ്തുതയാണ്, മാത്രമല്ല സീസണിന്റെ തുടക്കത്തിൽ തന്നെ അദ്ദേഹത്തിന് പരിക്ക് പറ്റിയിരുന്നു. അത് അദ്ദേഹത്തിന്റെ പ്രകടനത്തിനെ വളരെ വലുതായി ബാധിച്ചിരുന്നു. എങ്കിലും താരതമ്യേന പ്രായം കുറഞ്ഞതും കരുത്തുറ്റ ശരീര പ്രകൃതനും ആയ അദ്ദേഹം ആസ്ഥാനത്ത് തുടരാൻ തന്നെയാണ് സാധ്യത.

സെന്റർ ബാക്ക്

കേരള ബ്ലാസ്റ്റേഴ്സിനെ സംബന്ധിച്ചിടത്തോളം വളരെ വലിയ ഒരു തലവേദന തന്നെയാണ് സെന്റർ ബാക്കിന്റെ കാര്യവും. കഴിഞ്ഞ സീസണിൽ ഏറെ പ്രതീക്ഷകളുമായി എത്തിയ കോസ്റ്റയും കോനേയും ഒരുപോലെ നിരാശപ്പെടുത്തി. നിലവിലെ ബ്ലാസ്റ്റേഴ്സ് സ്‌ക്വാഡിൽ പ്രതിരോധ മികവു പ്രകടിപ്പിച്ച നിരവധി യുവതാരങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ പോലും അവർക്കാർക്കും മതിയായ എക്സ്പീരിയൻസ് ഇല്ല എന്നത് ഒരു ന്യൂനത തന്നെയാണ്.

നേരത്തെ ഇന്ത്യൻ സൂപ്പർ ലീഗ് കളിച്ച പരിചയിച്ച വിദേശ താരങ്ങളെയോ ആഭ്യന്തര താരങ്ങളെയോ ആകും അദ്ദേഹം സെന്റർ ബാക്ക് സ്ഥാനത്തേക്ക് പരിഗണിക്കുക
പിന്നിൽനിന്ന് ആക്രമണങ്ങൾ മെനയുവാൻ കൂടി ശേഷിയുള്ള സെന്റർ ബാക്കുകളെ ആണ് അദ്ദേഹം പരീക്ഷിക്കുവാൻ ശ്രമിക്കുന്നത്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കോഹ്ലിയുടെ വിധിയെഴുതുമെന്ന് യുവരാജ് സിങ്

ഹൃദയങ്ങൾ കീഴടക്കിയ ബെൽജിയം ജൈത്രയാത്രയിൽ….