in

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കോഹ്ലിയുടെ വിധിയെഴുതുമെന്ന് യുവരാജ് സിങ്

Dhoni Yuvi and Kohli

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരഫലം കൊണ്ട് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ വിധി എഴുതണം എന്ന് മുൻ ഇന്ത്യൻ താരം യുവരാജ് സിംഗ് പറഞ്ഞു. കഴിഞ്ഞ കുറെ കാലങ്ങളായി വിരാട് കോഹ്‌ലിയെ പറ്റി മുഴങ്ങി കേൾക്കുന്ന വിമർശനങ്ങളിൽ ഒന്നാണ്,
കോഹ്ലി ബാറ്റിംഗിൽ പുലി ആണെങ്കിലും ക്യാപ്റ്റൻസി യുടെ കാര്യത്തിൽ അത്ര പോര എന്നത്.

ഏറെ പ്രതിഭാധനരായ താരങ്ങൾ ഉണ്ടായിട്ടും ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് ഒരു തവണ പോലും ഐപിഎൽ കിരീടം നേടി കൊടുക്കാൻ കഴിയാത്തത് വിരാട് കോലിയുടെ കഴിവുകേടുകളിൽ ഒന്നായി പലരും ഉയർത്തി കാണിക്കുന്നുണ്ട്. എന്നാൽ ഒരു നായകനെപ്പോലെ മുന്നിൽ നിന്നു നയിക്കുവാനുള്ള കോഹ്ലിയുടെ പോരാട്ടവീര്യത്തെ അംഗീകരിക്കാതിരിക്കാൻ ആർക്കും കഴിയുകയില്ല.

സമ്മർദ്ദ നിമിഷങ്ങളിൽ തലയുയർത്തി തന്നെയാണ് എല്ലായ്പ്പോഴും വിരാട് കോഹ്ലി എന്ന നായകൻ നിൽക്കുന്നത്. തന്റെ ചുറ്റുമുള്ള താരങ്ങളെ പ്രചോദിപ്പിക്കുന്ന കാര്യത്തിലും വിരാട് കോഹ്‌ലി വളരെ മുന്നിൽ തന്നെയാണ്. എന്നാലും കളിക്കളത്തിൽ വിവേചന ബുദ്ധിയോടെ തീരുമാനമെടുക്കുന്നതിൽ കോഹ്‌ലിക്ക് പലപ്പോഴും പിഴക്കുന്നു എന്നാണ് വിമർശകരുടെ വിലയിരുത്തൽ

ഇന്ത്യയ്ക്ക് വിവിധ ക്രിക്കറ്റ് ഫോർമാറ്റുകളിൽ വിവിധ താരങ്ങളെ ക്യാപ്റ്റൻ ആക്കണമെന്ന ആവശ്യം മുഴങ്ങി കേൾക്കാൻ തുടങ്ങിയിട്ട് കാലം കുറച്ചായി. വിരാട് കോലി യുടെ സ്ഥാനം വിലയിരുത്തേണ്ട സമയമായെന്ന് അദ്ദേഹത്തിൻറെ ക്യാപ്റ്റൻസി ഉദ്ധരിച്ചുകൊണ്ട് യുവരാജ് സിംഗ് പറഞ്ഞു.

ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീം വിരാട് കോഹ്ലി ഇല്ലാതെ വിദേശത്ത് വിവിധ ടെസ്റ്റുകൾ ജയിച്ചത് ഇതിനെ സൂചനയും ചൂണ്ടിക്കാണിക്കുന്നുണ്ട്. വിരാട് കോഹ്‌ലിക്ക് ഈ ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് വിജയം നേടി കൊടുക്കുവാൻ ആയാൽ കോഹ്ലി നിലവിലിരിക്കുന്ന സ്ഥാനത്തിന് അർഹനാണെന്ന് തെളിവാകും എന്ന് യുവരാജ് സിംഗ് പറഞ്ഞു.

കോഹ്ലി ഉൾപ്പെടെയുള്ള മറ്റു താരങ്ങളെ വച്ചു നോക്കുമ്പോൾ വ്യക്തമായ ആധിപത്യം രോഹിതിന് ഉണ്ട്…

ഇന്ത്യക്ക് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് വിജയിക്കുവാൻ ആയാൽ കോലിയുടെ ക്യാപ്റ്റൻസി വിലയിരുത്തുവാനുള്ള യഥാർത്ഥ സമയം അതായിരിക്കും എന്നും യുവരാജ് പറഞ്ഞു എന്തുകൊണ്ടും ലോകം കപ്പിന് തുല്യമായ ഒരു വിജയം തന്നെയായിരിക്കും ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ജയിക്കാൻ കഴിഞ്ഞാൽ അതൊന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

WTC ബാറ്റിങ്ങിൽ രോഹിത് ശർമ്മ ബഹുദൂരം മുന്നിൽ, മറ്റു ബാറ്റ്‌സ്മാന്മാർ ഏറെ പിന്നിൽ

പുതിയ ബ്ലാസ്റ്റേഴ്‌സ് പരിശീലകനെ കാത്തിരിക്കുന്ന 5 വെല്ലുവിളികൾ