ടെസ്റ്റ് ചാമ്പ്യൻഷിപ്പിലെ ഏറ്റവും മികച്ച ബാറ്റിംഗ് കണക്കുകൾ എടുക്കുമ്പോൾ ആദ്യ രണ്ട് സ്ഥാനങ്ങളിൽ അജിൻക്യ രഹാനെയും രോഹിത് ശർമയുമാണ് മൂന്നാംസ്ഥാനത്താണ് നിലവിലെ ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്ലി നാലാം സ്ഥാനത്ത് മായങ്ക് അഗർവാൾ, അഞ്ചാം സ്ഥാനത്ത് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ടീമിലെ നിലവിലുള്ള അഭിവാജ്യ ഘടകമെന്ന് വിളിക്കപ്പെടുന്ന ചേതേശ്വർ പൂജാരയും ആണ്.
ബാറ്റിങ് ആവറെജിന്റെ കാര്യത്തിൽ രോഹിത് ബഹുദൂരം മുന്നിൽ നിൽക്കുമ്പോൾ, ടോട്ടൽ റൺസിന്റെ കാര്യത്തിൽ രഹാനെക്ക് നേരിയ മുൻ തൂക്കം ഉണ്ട്. 43.80 എന്ന ശരാശരിയിൽ ആണ് അജിങ്ക്യ രഹാനെ 1095 റൺസുകൾ അടിച്ചുകൂട്ടിയത്. രണ്ടാംസ്ഥാനത്തുള്ള രോഹിത് ശർമ ആകട്ടെ 1030 റൺസ് ആണ് നേടിയത് അതിൽ ഏറ്റവും മികച്ച ആവറേജ് രോഹിത്തിന് തന്നെയാണ് 64.37 ആണ് രോഹിത്തിന്റെ ശരാശരി.
മൂന്നാംസ്ഥാനത്തുള്ള ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്കാകട്ടെ 877 റൺസുകൾ ആണ് ഉള്ളത് അദ്ദേഹത്തിൻറെ ആ ശരാശരി 43.85 ആണ്. നാലാം സ്ഥാനത്തുള്ളത് മായങ്ക് അഗർവാളാണ് അദ്ദേഹത്തിന് 857 റൺസുകൾ ആണ് ഉള്ളത്. അദ്ദേഹത്തിൻറെ ശരാശരി 42.5 ആണ്.
അഞ്ചാം സ്ഥാനത്തുള്ളത് കഴിഞ്ഞ കുറേ നാളുകളായി ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ടെസ്റ്റ് മത്സരങ്ങളിലെ പല തോൽവികളിൽ നിന്നും പലപ്പോഴും സമനിലയിലേക്ക് കൈ പിടിച്ചിട്ട് ശ്വാസം നീട്ടി കൊടുക്കുന്ന പൂജാരയാണ് 29.21 എന്ന ശരാശരിയിൽ 818 റൺസ് ആണ് പൂജാര അടിച്ചുകൂട്ടിയത്.