in

ക്രിസ്റ്റ്യാനോ റൊണാൾഡോയെ റോൾമോഡൽ ആക്കണമെന്ന് ഇംഗ്ലണ്ട് താരങ്ങളോട് പരിശീലകൻ

ലോകമെമ്പാടുമുള്ള ഒരുപാട് കായികതാരങ്ങളുടെ ആരാധനാപാത്രം കൂടിയാണ് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇന്ത്യൻ ക്രിക്കറ്റ് ടീം താരങ്ങളായ വിരാട് കോഹ്‌ലിയും യുവരാജ് സിംഗും ഒക്കെ ക്രിസ്ത്യാനോ റൊണാൾഡോയുടെ കടുത്ത ആരാധകരാണ്

ഇംഗ്ലണ്ടിലെ റെഗ്ബി ടീം പരിശീലകനായ എഡി ജോൻസും തന്റെ താരങ്ങളോട് പറയുന്നത് ഇതാണ്. ഇംഗ്ലണ്ടിലെ റഗ്ബി ടീം താരങ്ങൾ എല്ലാവരും ക്രിസ്ത്യാനോ റൊണാൾഡോയെ മാതൃകയാക്കി പ്രവർത്തിച്ചാൽ അവർക്ക് വലിയ വിജയങ്ങളിലേക്ക് എത്തിച്ചേരാം എന്നാണ് അദ്ദേഹം പറയുന്നത്.

പുതിയ ഇംഗ്ലീഷ് ടീമിൽ 21 അരങ്ങേറ്റം താരങ്ങൾ ആണ് ഉള്ളത്. സമ്മർ സീരിസിലുള്ള തയ്യാറെടുപ്പിലാണ് ടീമംഗങ്ങൾ. സ്കോട്ട്‌ലൻഡ്നും യു എസ് എക്കും കാനഡയും എതിരെയാണ് ഇംഗ്ലീഷ് ടീമിന്റെ മത്സരങ്ങൾ.

നിലവിലെ യുവതാരങ്ങൾക്ക് എല്ലാം കിട്ടിയിരിക്കുന്നത് വളരെ വലിയ ഒരു അവസരമാണെന്നും തന്റെ ബാല്യകാലത്തിലും യൗവനകാലത്ത് പോലും ക്രിസ്ത്യാനോ റൊണാൾഡോ കടുത്ത ദാരിദ്ര്യം നിറഞ്ഞ സാഹചര്യത്തിനോട് പടവെട്ടിയാണ് ഇന്ന് കാണുന്ന ലോകോത്തര വളർന്നുവന്നത് എന്ന് ജോൺ പറഞ്ഞു.

മുപ്പത്തിയാറാം വയസ്സിലും അദ്ദേഹം തൻറെ കഠിനാധ്വാനത്തിൽ ഒരു കുറവും വരുത്തുന്നില്ല. ഒരു അരങ്ങേറ്റക്കാരൻ കാണിക്കുന്ന ഊർജസ്വലതയോടെ തന്നെ ഇന്നും അയാൾക്ക് കളിക്കാൻ കഴിയും. ഇന്നും അതിന് കഴിയുന്നു എങ്കിൽ അത് അയാളുടെ സമർപ്പണത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമാണെന്നും അദ്ദേഹം പറഞ്ഞു.

Real Madrid Captain Sergio Ramos to Quit Real Madrid.

മാഡ്രിഡിസ്റ്റുകളുടെ അസുരൻ പടിയിറങ്ങുന്നു…

WTC ബാറ്റിങ്ങിൽ രോഹിത് ശർമ്മ ബഹുദൂരം മുന്നിൽ, മറ്റു ബാറ്റ്‌സ്മാന്മാർ ഏറെ പിന്നിൽ