കഴിഞ്ഞ മത്സരത്തിനിടെ കുഴഞ്ഞു വീണ ക്രിസ്ത്യൻ എറിക്സണ് ഹൃദയത്തിൽ സ്ഥാനം നൽകി അദ്ദേഹത്തിന്റെ പത്താം നമ്പർ ജേഴ്സിയുമായാണ് ഡെന്മാർക്ക് കളിക്കളത്തിൽ ചുവട് വെച്ചത്.
ഫിൻലാൻഡുമായുള്ള മത്സരത്തിൽ നിരവധി ഗോളവസരങ്ങൾ സൃഷ്ടിച്ചുവെങ്കിലും ഗോളിലേക്ക് വഴിതിരിച്ചു വിടാനാകാത്തതു ഡെന്മാർക്ക് ആരാധകർക്ക് ഒരൽപ്പം നിരാശ ബാക്കിയാക്കിയിരുന്നു. എന്നാൽ വിമർശനങ്ങൾക്കു 98ആo സെക്കന്റിൽ ബെൽജിയൻ പ്രതിരോധ താരങ്ങളുടെ പിഴവ് മുതലെടുത്തു യൂസഫ് പോൾസൺ ഒരു മികച്ച ഫിനിഷിംഗിലൂടെ ഡെന്മാർക്കിനെ മുന്നിലെത്തിച്ചു.
മത്സരത്തിന്റെ പത്താം മിനുട്ടിൽ റൊമേലു ലുക്കാക്കുവിന്റെ നേതൃത്വത്തിൽ പന്തു പുറത്തേക്കടിച്ചു എറിക്സണ് ആദരമർപ്പിച്ചതു മത്സരത്തിലെ ഏറ്റവും സുന്ദര നിമിഷമായി. പോരാട്ട വേദികൾ മാത്രമല്ല സൗഹൃദ വേദികൾ കൂടിയാണ് കാൽപ്പന്തു കളിയുടെ പച്ചപ്പുൽ മൈതങ്ങൾ എന്ന് ലോക ഫുട്‍ബോൾ ആരാധകർക്ക് കാണിച്ചു കൊടുത്തു ഹൃദയങ്ങൾ കീഴടക്കുകയായിരുന്നു ബെൽജിയൻ ഫുട്‍ബോൾ ടീം അവിടെ. അതിനു നേതൃത്വം നൽകിയ റൊമേലു ലുകാകു എന്ന മനുഷ്യൻ നമ്മെ അദ്ദേഹത്തിലേക്ക് അടുപ്പിക്കുന്നു. Great Human Being
ഡെന്മാർക്ക് മുന്നേറ്റങ്ങൾ നിറഞ്ഞതായിരുന്നു ആദ്യ പകുതി. ബെൽജിയത്തിനു കാര്യമായ അവസരങ്ങൾ ഉണ്ടാക്കിയെടുക്കാൻ ആദ്യ പകുതിയിൽ കഴിയാതിരുന്നത് ആരാധകരിൽ നിരാശ സമ്മാനിച്ചിരുന്നു.
എന്നാൽ യഥാർത്ഥ ബെൽജിയം ടീമിനെ കൊപ്പെൻഹേഗൻ കാണാനൊരിക്കുന്നതെ ഉണ്ടായിരുന്നുള്ളു. രണ്ടാം പകുതിയിൽ കെവിൻ ഡിബ്രൂയിൻ കളത്തിലിറങ്ങിയത് മുതൽ 46ആo മിനുട്ടിൽ ലുക്കാക്കുവിന്റെ ചടുല നീക്കത്തിനൊടുവിൽ ഡിബ്രൂയിന് നൽകിയ പന്തു കൃത്യമായി കണ്ണഞ്ചിപ്പിക്കുന്ന വേഗതയിൽ സ്വീകരിച്ച തോർഗൻ ഹസാഡ് ബെൽജിയത്തെ ഒപ്പമെത്തിച്ചു 59ആo മിനുട്ടിൽ ഏദൻ ഹസാഡ് കൂടി കളത്തിലിറങ്ങിയതോടെ ബെൽജിയം ഇരട്ടി കരുത്തുമായി ഡെൻമാർക്ക് ഗോൾ വല ലക്ഷ്യമാക്കി നീങ്ങിക്കൊണ്ടിരുന്നു.
71ആo മിനുട്ടിൽ വീണ്ടും ലുക്കാക്ക ഡെൻമാർക്ക് പ്രതിരോധ നിരയുടെ വേലികൾ തകർത്തു ഹസാർഡിനു നൽകിയ പന്തു ഡിബ്രൂയിന് നല്കുന്നതെ ഡെൻമാർക്ക് ഗോളി കാസ്‌പെർ കണ്ടിട്ടുണ്ടാകു ശരവേഗത്തിലായിരുന്നു അസാമാന്യ മികവോടെ ഡിബ്രൂയിൻ ആ പന്തു ഡെന്മാർക്ക് പോസ്റ്റിലെത്തിച്ചത്. ബെൽജിയം രണ്ടാം ഗോളും അർഹിച്ച വിജയവും അതോടെ ഉറപ്പിച്ചിരുന്നു.