in

AngryAngry OMGOMG LOLLOL

ക്രിസ്റ്റ്യാനോയ്ക്ക് യുവേഫയുടെ വക എട്ടിന്റെ പണി വരുന്നു

Cristiano Ronaldo goal against Hungary. (Getty Images)
Cristiano Ronaldo goal against Hungary. (Getty Images)

പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ ദിവസം നടന്ന പോർച്ചുഗൽ ഹങ്കറി മത്സരത്തിനു മുമ്പ് നടന്ന വാർത്താസമ്മേളനത്തിൽ കൊക്കോയുടെ കുപ്പി മാറ്റി അവിടെ മിനറൽ വാട്ടർ എല്ലാവരോടും വെള്ളം കുടിക്കാൻ പറഞ്ഞത് വളരെ വലിയ ഒരു വിവാദ വിഷയം ആയിരുന്നു

ശീതളപാനീയങ്ങളും മറ്റും താരങ്ങളുടെ ആരോഗ്യത്തിന് ഹാനികരം ആകുമെന്ന ഒരു സന്ദേശം നൽകുന്ന തരത്തിലായിരുന്നു ക്രിസ്ത്യാനോ പ്രവർത്തി എന്ന തലത്തിലേക്ക് വിശദീകരിക്കപ്പെട്ട സംഗതിയിലൂടെ ക്രിസ്ത്യാനോക്ക് ലോകവ്യാപകമായി വലിയ പിന്തുണ ലഭിച്ചിരുന്നു.

ഇത് അദ്ദേഹത്തിൻറെ സാമ്രാജ്യത്വ വിരുദ്ധ നിലപാട് ഭാഗമാണെന്നും ആരോഗ്യപരിപാലനത്തിന് എത്രമാത്രം പ്രാധാന്യം കൊടുക്കുന്നതും എന്നൊക്കെ ഉള്ള പ്രതീകമായിരുന്നു ഈ നടപടിയെ ആരാധകർ വിശേഷിപ്പിച്ചത്.

എന്നാൽ ക്രിസ്ത്യാനോ റൊണാൾഡോ വർഷങ്ങൾക്കുമുൻപ് കൊക്കകോളയുടെ പരസ്യത്തിൽ അഭിനയിച്ച വീഡിയോ ശകലങ്ങൾ എടുത്തുകൊണ്ടുവന്ന് വിമർശകർ അദ്ദേഹത്തെ അതിൻറെ പേരിൽ വലിയ രീതിയിൽ ട്രോളുകയും ചെയ്തിരുന്നു.

അതിനുശേഷം പോൾ പോഗ്ബ ബിയർ ബോട്ടിലുകൾ എടുത്തുമാറ്റി, അതും ചർച്ചാവിഷയമായിരുന്നു. ഫ്രഞ്ച് താരം മതപരമായ കാരണത്തിന് പേരിലാണ് ബിയർ ബോട്ടിൽ എടുത്തുമാറ്റിയത് എന്നതിനാൽ അതിന് അധികം വിവാദത്തിലേക്ക് ഒന്നും പോകേണ്ട കാര്യം ഉണ്ടായിരുന്നില്ല.

എന്നാൽ ഇതുമൂലം ഇപ്പോൾ ക്രിസ്ത്യാനോ റൊണാൾഡോ പുലിവാല് പിടിച്ചിരിക്കുകയാണ് ടൂർണമെന്റിന്റെ പ്രായോജകരിൽ ഒരാളുടെ ഉൽപ്പന്നങ്ങൾ എടുത്തു മാറ്റിയത് ഓഹരിവിപണിയിൽ കൊക്കകോളക്ക് വലിയ ഇടിവ് ഉണ്ടാവുന്നതുവരെ കാര്യങ്ങൾ എത്തിച്ചിരുന്നു.

സ്പോൺസേഡ് സ്പോൺസേഡ് ഉൽപ്പന്നങ്ങൾ പൊതുമധ്യത്തിൽ അപഹസിച്ച് എന്ന പേരിൽ ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് നേരെ ശിക്ഷണ നടപടികൾ എടുക്കാൻ ഉള്ള നീക്കത്തിൽ ആണ് യുവേഫ, മിക്കവാറും താരത്തിന് വലിയ ഒരു തുക പിഴ അടിക്കുന്നതിൽ ശിക്ഷാ നടപടികൾ തീരും എന്നാണ് ആരാധകർ വിശ്വസിക്കുന്നത്. എന്നിരുന്നാലും വിലക്കിലേക്ക് കാര്യങ്ങൾ നീങ്ങുമോ എന്ന് പലർക്കും ആശങ്കയു

ഹൃദയങ്ങൾ കീഴടക്കിയ ബെൽജിയം ജൈത്രയാത്രയിൽ….

കാനറികൾക്കു മുന്നിൽ പെറുവും എരിഞ്ഞടങ്ങി