in

കാനറികൾക്കു മുന്നിൽ പെറുവും എരിഞ്ഞടങ്ങി

Brazi-opener

അലിസൺ ബേക്കർക്കു പകരം എഡേഴ്സൺ മോറസ് ഗോൾ വല കാത്ത മത്സരത്തിൽ ബ്രസീലിനായി ആദ്യപകുതിയിൽ ഗബ്രിയേൽ ജസൂസ് നൽകിയ അസ്സിസ്റ്റിൽ നിന്നും അലക്സാൺഡ്രോ ആണ് ആദ്യ ഗോൾ കണ്ടെത്തിയത്. രണ്ടാം പകുതിയിൽ കാനറികളുടെ സുൽത്താൻ ഫ്രെഡ് നൽകിയ അസ്സിസ്റ്റിൽ നിന്നും ബ്രസീലിന്റെ രണ്ടാം ഗോളും ഗോളും കണ്ടെത്തി കാനറികളുടെ സുൽത്താൻ തന്റെ ഗോൾ നേട്ടം 68ആക്കി ഉയർത്തി.

വ്യക്തമായ ലീഡെടുത്തിട്ടും കാനറികളുടെ ഗെയിം സ്‌ട്രാറ്റജി അറ്റാക്കിങ്ങിൽ ഊന്നിയുള്ളതു തന്നെ ആയിരുന്നു. നെയ്മറും സംഘവും പെറു പ്രതിരോധ നിരക്കു പലപ്പോഴും തലവേദന സൃഷ്ടിച്ചു കൊണ്ടിരുന്നു. കൃത്യമായ ഇടവേളകളിൽ റോബർട്ടോ ഫെർമിനോ, റെനൻ ലോധി, എമേഴ്സൺ എന്നിവരെ സബ്സ്റ്റിട്യൂട് ചെയ്തു് ഠിട്ടെ തന്ത്രങ്ങൾക്കു മാറ്റ് കൂട്ടി കൊണ്ടിരുന്നു. റിച്ചാർഡ്‌ലിസനും റോബർട്ടോ ഫെർമിനോയും അവസരങ്ങൾ എല്ലാം മുതലെടുത്തുവെങ്കിൽ മത്സരഫലം ഇതിലും ഭീകരമായേനെ.

ഒടുവിൽ എവെർട്ടൻ റിബെറോ 89 ആo മിനുട്ടിലും റിച്ചാർഡ്ലിസൺ ഇഞ്ചുറി ടൈമിലും ഗോൾ കണ്ടെത്തി ബ്രസീലിന്റെ തേരോട്ടം പൂർത്തീകരിച്ചു. കോപ്പ അമേരിക്കയിലെ സൂപ്പർ ഫേവറേറ്റുകളായി ബ്രസീൽ സാംബ നൃത്ത ചുവടുകളുമായി മുന്നേറ്റം തുടരുന്നു.

Cristiano Ronaldo goal against Hungary. (Getty Images)

ക്രിസ്റ്റ്യാനോയ്ക്ക് യുവേഫയുടെ വക എട്ടിന്റെ പണി വരുന്നു

ആംസ്റ്റർഡാo അരീനയിൽ ഓറഞ്ചു പൂക്കൾ കൊണ്ട് വസന്തം തീർത്തു നെതെർലാൻഡ് പട