ഓസ്ട്രിയ ഉയർത്തിയ വെല്ലുവിളി ഫലപ്രദമായി മറികട്ന്നു ഓറഞ്ച് പട പ്രീ ക്വാർട്ടർ സ്ഥാനം ഉറപ്പിച്ചു മുന്നോട്ടേക്കു. നെതെര്ലാന്റിനായി മെംഫിസ് ഡീപായ് പെനാൽറ്റിയിലൂടെ ആദ്യ ഗോളും,രണ്ടാം പകുതിയിൽ ഡഫ്രിസും രണ്ടാം ഗോളും കണ്ടെത്തി.
ആദ്യ പകുതിയിൽ ഓസ്ട്രിയക്ക് കാര്യമായ അവസരങ്ങൾ ഡച്ചു ഗോൾ മുഖത്തു സൃഷ്ടിക്കാനായില്ല. എന്നാൽ രണ്ടാം പകുതിയിൽ മികച്ച അവസരങ്ങൾ സൃഷ്ടിച്ചു കൊണ്ടു ഓസ്ട്രിയ മത്സരത്തിലേക്ക് തിരിച്ചു വരാൻ ശ്രമിച്ചെങ്കിലും ഡച്ചു പ്രതിരോധം ഭേദിക്കാൻ ആയില്ല.
മത്സരത്തിന്റെ അവസാന മിനിറ്റുകളിൽ ഡേവിഡ് അലാബ മികച്ച മുന്നേറ്റത്തിനൊടുവിൽ ഉതിർത്ത ഷോട്ട് ഗോൾ വല ലക്ഷ്യമാക്കി തൊടുത്തുവെങ്കിലും പോസ്റ്റിന്റെ വലതു മൂലയിലൂടെ പുറത്തേക്ക് കടന്നു പോയപ്പോൾ നെതെർലാൻഡ് ഒരു ക്ലീൻ ഷീറ്റൊടെ വിജയം ഉറപ്പിച്ചു.