in

സമനിലയുമായി ക്രോയേഷ്യയും ചെക്ക് റിപ്പബ്ലിക്കും

Croatia 1-1 Czech

പാട്രിക് ഷിക്കിന്റെ ചിറകിലേറി സ്കോട്ലാന്റിനു പിറകെ ക്രോയേഷ്യക്കെതിരെ വിജയം ആവർത്തിക്കാൻ ചെക്ക് റിപ്പബ്ലിക്കും, 2018 റഷ്യൻ ലോകകപ്പിൽ അപ്രതീക്ഷിത മുന്നേറ്റം നടത്തി ലോക ഫുട്ബോൾ പ്രേമികളുടെ ഹൃദയത്തിലിടം നേടിയ-

-ലുക്കാ മോഡ്രിച്ചും,പെരിസിച്ചും,റെബിച്ചും അടങ്ങുന്ന ക്രോയേഷ്യയും ഫുട്ബാൾ ചരിത്രത്തിലെ ആദ്യ അന്താരാഷ്ട്ര മത്സരം നടന്ന ഹാംപ്ടൺ പാർക്കിൽ ഏറ്റുമുട്ടുമ്പോൾ മികച്ചൊരു മത്സരം തന്നെയാണ് ലോക കായിക പ്രേമികൾ പ്രതീക്ഷിച്ചതു.

മത്സരം സമനിലയിൽ കലാശിച്ചത് ക്രോയേഷ്യൻ ആരാധകർക്കൊരല്പം ആശങ്ക ബാക്കിയാക്കി. കാരണം കഴിഞ്ഞ മത്സരത്തിൽ ഇംഗ്ലണ്ടിനോട് തോൽവി വഴങ്ങിയ ക്രോയേഷ്യയുടെ നോക്കൊട്ട് പ്രതീക്ഷകൾ സജീവമാക്കാന്‍ വിജയം അനിവാര്യമായിരുന്നു.

ഇരു ടീമുകളും പതിയെ തുടങ്ങിയ മത്സരത്തിൽ 37ആo മിനുട്ടിൽ പാട്രിക് ഷിക്കിനെ ഫൗൾ ചെയ്തതിനു ലഭിച്ച പെനാൽറ്റി ചോരയൊലിക്കുന്ന മൂക്കുമായി ഷിക്ക് തന്നെ വലയിലെത്തിച്ചു ചെക്ക് റിപ്പബ്ലിക്കിനെ മുന്നിലെത്തിച്ചു. എന്നാൽ റഫറിയുടെ പെനാൽറ്റി നൽകാനുള്ള തീരുമാനം ഒരൽപ്പം വിവാദപരമായിരുന്നു. ക്രോയേഷ്യ മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ആദ്യ പകുതിയിൽ ചെക്ക് ഗോൾവല ഭേദിക്കാനായില്ല.

രണ്ടാം പകുതിയിൽ ആക്രമണത്തിന് മൂർച്ചകൂട്ടിയ ക്രോയേഷ്യ ഇവാൻ പെരിസിച്ചിന്റെ മികവുറ്റ ഫിനിഷിംഗിലൂടെ സമനില ഗോൾ കണ്ടെത്തി മത്സരത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു. തുടർന്നും ഗോൾ പോസ്റ്റ് ലക്ഷ്യമാക്കി നിരവധി ഷോട്ടുകൾ വന്നെങ്കിലും ഗോൾ മാത്രം അകന്നു നിന്നു

ആംസ്റ്റർഡാo അരീനയിൽ ഓറഞ്ചു പൂക്കൾ കൊണ്ട് വസന്തം തീർത്തു നെതെർലാൻഡ് പട

ഫ്രീ ഫയർ സിറ്റി ഓപ്പൺ അഹമ്മദാബാദ് ഫൈനലിൽ ഇഞ്ചോടിഞ്ച് തീ പാറുന്ന പോരാട്ടം