ഫ്രീ ഫയർ സിറ്റി ഓപ്പൺ 2021 ന്റെ അഹമ്മദാബാദ് ഫൈനലുകൾ ഇന്ന് സമാപിച്ചു, സീറോ ഡിഗ്രി ചാമ്പ്യന്മാരായി. ഓഗസ്റ്റ് 15 ന് നടക്കുന്ന ദേശീയ ചാമ്പ്യൻഷിപ്പിലേക്കും ടീം മുന്നേറി.
ഫൈനലിൽ സീറോ ഡിഗ്രിക്ക് 31 കില്ലുകളും 75 പോയിന്റും ഉണ്ടായിരുന്നു, മൊത്തത്തിലുള്ള പോയിന്റ് പട്ടികയിൽ ഒന്നാമതാണ് സീറോ ഡിഗ്രി. 31 കില്ലുകളും 71 പോയിന്റുമായി എക്‌സ്ട്രീം രണ്ടാം സ്ഥാനത്തും 26 കില്ലുകളും 65 പോയിന്റുമായി കോൺക്വറർ മൂനാം സ്ഥാനത്തും എത്തി. ബോൾട്ട് റെജിമെന്റ് ഒരു ബൂയയെയും എടുത്തില്ല എങ്കിൽ പോലും 63 പോയിന്റുമായി നാലാം സ്ഥാനം നേടാൻ അവർക്ക് കഴിഞ്ഞു.
2 മുതൽ 4 വരെ റാങ്കിലുള്ള ടീമുകൾക്ക് റീജിയണൽ പ്ലേ-ഇൻ മൽസരങ്ങളിൽ കളിച്ച് ഫ്രീ ഫയർ സിറ്റി ഓപ്പൺ നാഷണൽ ഫൈനലിലേക്ക് യോഗ്യത നേടാനുള്ള അവസരമുണ്ടാകും. സിറ്റി സ്ലംസ് രണ്ട് ബൂയകൾ നേടിയിട്ടു പോലും ആദ്യ നാലു സ്ഥാനങ്ങളിലേക്ക് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടു.
6282 ഡാമേജുകൾ വന്നിട്ടും 13 കില്ലുകൾ നേടിയ ബോൾട്ട് റെജിമെന്റ് ഫയർ 7 ന് ഫൈനൽ എംവിപി ലഭിച്ചു. ബെർമുഡയുടെ ക്ലാസിക് മാപ്പിൽ കളിച്ച ആദ്യ മത്സരം 10 ഫ്രാഗുകളുമായി കോൺക്വറർ വിജയിച്ചു, നാല് ഫ്രാഗുകളുള്ള വാർ ഹൗസ് ആയിരുന്നു രണ്ടാമത്. ആദ്യ മത്സരത്തിൽ സീറോ ഡിഗ്രി ആറ് കില്ലുകൾ നേടി.
പിന്നെ കണ്ടത് സീറോ ഡിഗ്രിയുടെ തേരോട്ടം ആയിരുന്നു. സമ്മാനത്തുക ഇപ്രകാരം ആണ്.
ചാമ്പ്യന്മാർ- 1,00,000 INR- സീറോ ഡിഗ്രി
ഫസ്റ്റ് റണ്ണർഅപ്പ് – 50,000 INR – എക്സ്ട്രീമേ
രണ്ടാം റണ്ണർഅപ്പ്- 25,000 INR- കോൺക്വറർ
നാലാം സ്ഥാനം – 25,000 INR – ബോൾട്ട് റെജിമെന്റ്