കളിക്കളത്തിന് അകത്തായാലും പുറത്തായാലും ആരാധകരിൽ ഓളം ഉണ്ടാക്കുവാൻ തന്നോളം മറ്റാർക്കും കഴിയുകയില്ലെന്ന് ക്രിസ്ത്യാനോ റൊണാൾഡോ ഓരോ ദിവസവും തെളിയിച്ചു കൊണ്ടിരിക്കുകയാണ്.
യൂറോകപ്പ് ടൂർണമെന്റിൽ ഹങ്കറിക്കെതിരായ മത്സരത്തിന് മുമ്പ് നടന്ന വാർത്താസമ്മേളനത്തിൽ കൊക്കകോളയുടെ കുപ്പിയെടുത്ത് ക്രിസ്ത്യാനോ റൊണാൾഡോ മാറ്റിയതിനു പിന്നാലെ ഓഹരിവിപണിയിൽ വൻ തിരിച്ചടിയായിരുന്നു കൊക്കകോള കമ്പനി നേരിട്ടത്.
കളിക്കളത്തിനുള്ളിലെ തന്റെ വെറും ഒരു സാന്നിധ്യംകൊണ്ട് പോലും എതിരാളികളുടെ പേടിസ്വപ്നവും സഹ കളിക്കാരുടെ ഊർജ്ജദായിനിയും ആകുവാൻ ക്രിസ്ത്യാനോ റൊണാൾഡോ എന്ന താരത്തിന് ഒരുപോലെ കഴിയുന്നത് ഏവരേയും അത്ഭുതപ്പെടുത്തുന്ന ഒന്നാണ്.
കളിക്കളത്തിലെ തളരാത്ത പോരാളി എന്നതിനുപരിയായി തന്റെ വ്യക്തമായ രാഷ്ട്രീയ നിലപാടുകളും കാഴ്ചപ്പാടുകളും തുറന്നുപറയാൻ ക്രിസ്ത്യാനോ റൊണാൾഡോ ഒരിക്കൽപോലും മടികാട്ടിയിട്ടില്ല. അവശത അനുഭവിക്കുന്ന വിഭാഗങ്ങളെ സഹായിക്കുവാനെന്നും അദ്ദേഹം മുന്നിലുണ്ടായിരുന്നു.
കളിക്കളത്തിലും ജീവിതത്തിലും മാത്രമല്ല സോഷ്യൽ മീഡിയയിലും ക്രിസ്ത്യാനോ റൊണാൾഡോ എന്ന സൂപ്പർ താരത്തിനുള്ള സ്വാധീനം വളരെ വലുതാണ്. ഇന്നും പിറന്നു ക്രിസ്ത്യാനോ റൊണാൾഡോയ്ക്ക് സോഷ്യൽ മീഡിയയിൽ മറ്റൊരു റെക്കോർഡ് നേട്ടം കൂടി
സോഷ്യൽ മീഡിയ പ്ലാറ്റ് ഫോം ആയ ഇൻസ്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്സ് ഉള്ള കായിക താരം എന്ന റെക്കോർഡ് ആണ് ക്രിസ്ത്യാനോ റൊണാൾഡോ സ്വന്തമാക്കിയത്. ഇൻസ്റ്റന്റ്ഗ്രാമിൽ 300 മില്യൺ ഫോളോവേഴ്സാണ് ക്രിസ്ത്യാനോ റൊണാൾഡോ എന്ന പോർച്ചുഗീസ് സൂപ്പർതാരത്തിന് ഉള്ളത്.
രണ്ടാം സ്ഥാനത്ത് റസ്‌ലിംഗ് ഇതിഹാസം റോക്ക് ആണ് 246 മില്യൻ ഫോളോവേഴ്സ് ആണ് അദ്ദേഹത്തിന് ഉളളത്. മൂന്നാംസ്ഥാനത്തുള്ള ലയണൽ മെസ്സിക്കാകട്ടെ 219 ഫോളോവേഴ്‌സ്.
നാലാം സ്ഥാനത്തുള്ള നെയ്മർ ജൂനിയർക്ക് 152 മില്യൻ ആണ്.
അഞ്ചാം സ്ഥാനം ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്ലി ആണ് 128 മില്യൻ ആണ് കോഹ്ലിയുടെ ഫോളോവേഴ്സിനെ എണ്ണം