ആദ്യമത്സരത്തിൽ സമനില വഴങ്ങിയപ്പോൾ ലയണൽ മെസ്സി വെറും വാക്ക് പറഞ്ഞതല്ല എന്ന് ആരാധകർക്ക് ഇന്ന് മനസ്സിലായി. വിജയ വഴിയിലേക്ക് തന്നെ ടീമിനെ കൈപിടിച്ചുയർത്താൻ അർജെന്റീനയുടെ മിശിഹക്ക് കഴിഞ്ഞു. മിശിഹയുടെ അസിസ്റ്റിൽ നിന്നും റോഡ്രിഗസ് ആയിരുന്നു അർജന്റീനയുടെ വിജയ ഗോൾ നേടിയത്.
അർജന്റീന ആരാധകരെ സംബന്ധിച്ചിടത്തോളം ഇന്നത്തെ മത്സരത്തിന് ആശ്വാസത്തിന്റെ ആദ്യപകുതിയും ആശങ്കയുടെ രണ്ടാം പകുതിയും ആവേശത്തോടെ ഫൈനൽ വിസിലും ആയിരുന്നു മുഴങ്ങിക്കേട്ടത്.
ആദ്യ പകുതിയിൽ അർജന്റീന ആക്രമണം അഴിച്ചു വിട്ടപ്പോൾ രണ്ടാം പകുതിയിൽ പ്രതിരോധ മികവ് കൊണ്ട് ആണ് ആൽബിസ്റ്റലസ്റ്റകൾ ആരാധക ഹൃദയം കീഴ്‌പ്പെടുത്തിയത്.
“ഈ ഡിഫെൻസ് വെച്ചു ലോകോത്തര അറ്റാക്കിങിനെ നേരിടാൻ കഴിയുമെന്ന് പ്രതീക്ഷയുണ്ട്. അപകടകാരികളായ സ്‌ട്രൈക്കർമാരായ സുവാരസിനെയും കവാനിയെയും അനങ്ങാൻ വിട്ടില്ല. പക്ഷെ മുന്നേറ്റനിര ഗോൾ കണ്ടെത്താൻ ബുദ്ധിമുട്ടുന്നു. നിരന്തരം എതിർ ബോക്സ് റൈഡ് ചെയ്യുന്നുണ്ടെങ്കിലും ലക്ഷ്യം കാണാൻ സാധിക്കുന്നില്ല എന്നത് കൂടി പരിഹരിച്ചാൽ ഈ ടീം perfect ok ആണ്”. -എന്നാണ് ആരാധകർ കരുതുന്നത്.
ഒരു കാര്യം ഉറപ്പാണ് സുവാരസും കവാനിയും വൽവേർദേയും ഗോഡിനും ജിമിനസും ബെന്റകോറുമൊക്കെയുള്ള ഉറുഗ്വായ്ടെ ശക്തമായ ടീം ആയോണ്ട് ഒന്നേ അടിച്ചുള്ളൂ. വല്ല പെറുവോ, സെവൻസ്റ്റാറോ, കണ്ടംബ്രദേഴ്‌സോ ഒക്കെയായിരുന്നേൽ മൂന്നോ നാലോ ഒക്കെ അടിക്കാരുന്നു. ഒന്നുറപ്പിക്കാം ആരാജന്റീന വിജയ വഴിയിൽ തിരിച്ചു വന്നു കഴിഞ്ഞു.
updating… refresh after few minutes