in ,

ജർമനിയെ തകർത്ത് ബ്രസീൽ നേടിയ വിജയത്തിന് റെക്കോർഡിന്റെ മധുരവും

BRA GER

ഒളിമ്പിക് ഫുട്‌ബോളിലെ ഏറ്റവും ആകർഷകമായ മത്സരങ്ങളിൽ ഒന്നായിരുന്നു ബ്രസീലും ജർമനിയും തമ്മിൽ നടന്നത്. റിച്ചാർലിൺന്റെ ഹാട്രിക്ക് മികവിൽ ബ്രസീൽ ജർമനിയെ തൂക്കി അടിച്ചപ്പോൾ ബ്രസീലിയൻ താരം സ്വന്തം പേരിലാക്കിയത് ഒരു റെക്കോർഡും കൂടിയാണ്.

ആദ്യ മുപ്പതു മിനുട്ടിൽ തന്നെ റിച്ചാർലിസൻ ഹാട്രിക് നേടിയിരുന്നു. ഏഴാം മിനുട്ടിൽ ആന്റണിയുടെ പാസിൽ നിന്നായിരുന്നു റിച്ചാർലിസന്റെ ആദ്യ ഗോൾ. പിന്നാലെ 22ആം മിനിറ്റിലും 30ആം മിനിറ്റിലും താരം ഗോളുകൾ നേടി അതിവേഗം റിച്ചാർലിൺ ഹാട്രിക് പൂർത്തിയാക്കി.

ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് എവർട്ടൺ താരമായ റിച്ചാർഡ്ലിസൺ
ഒളിമ്പിക്സ് ഫുട്ബോളിൽ ഹാട്രിക് നേടുന്ന ആദ്യ ഇംഗ്ലീഷ് പ്രീമിയർ ലീഗ് താരം ആണ്. അദേഹത്തിന്റെ അതിവേഗ ഹാട്രിക് മികവിൽ രണ്ടിനെതിരെ നാലു ഗോളുകൾക്കായിരുന്നു ബ്രസീലിന്റെ വിജയം.

BRA GER

അറുപത്തിരണ്ടാം മിനിറ്റിൽ ജർമൻ താരം ആർനോൾഡ് ചുവപ്പുകാർഡ് കണ്ടു പുറത്തേക്ക് പോയത് ജർമൻ ടീമിന്
തിരിച്ചടിയായിരുന്നു. എന്നാൽ രണ്ടു ഗോളുകൾ നേടി മടങ്ങിവരുമെന്നു തോന്നിപ്പിച്ച ജർമൻ ടീമിനെ അധിക സമയത്തിൻറെ അവസാന മിനിറ്റിൽ പൗളീഞ്ഞോ നേടിയ ഗോളിലൂടെ ബ്രസീൽ തോൽവിയുടെ ഗർത്തത്തിലേക്ക് ചവിട്ടിതാഴ്ത്തി.

ജർമനിയെ നിഷ്പ്രഭമാക്കുന്ന വിജയം ബ്രസീൽ നേടിയെങ്കിലും അവസരങ്ങൾ പാഴാക്കുന്നതിൽ മുന്നിൽ തന്നെയായിരുന്നു യുവനിര. കിട്ടിയ അവസരങ്ങൾ എല്ലാം മുതലാക്കിയിരുന്നെങ്കിൽ ഇതിനേക്കാൾ വളരെ വലിയൊരു വിജയം ബ്രസീലിന് ലഭിക്കുമായിരുന്നു.

സീസൺ തുടങ്ങുംമുമ്പേ ബ്ലാസ്റ്റേഴ്സിന് ATKയുടെ പിന്നിൽ നിന്നുള്ള കുത്ത്

മെസ്സിയോ റൊണാൾഡോയോ ആരാണ് മികച്ചവൻ ഗ്രീൻവുഡ് പറയുന്നു