ക്രിസ്ത്യാനോ റൊണാൾഡോയോ ലയണൽ മെസ്സിയോ ആരാണ് കേമൻ എന്ന ചോദ്യത്തിന് ഒരു പതിറ്റാണ്ടിലേറെ പഴക്കം ആയിട്ടും ഉത്തരം കിട്ടാതെ തുടരുകയാണ് ലോക ഫുട്ബോളിൽ.
പല താരങ്ങളും തങ്ങൾക്ക് ഇഷ്ടമുള്ള താരങ്ങളെ പലപ്പോഴും കേമന്മാരായവർ എന്ന് പറഞ്ഞിട്ടുണ്ട്. ക്രിസ്ത്യാനോ റൊണാൾഡോ ആണ് മികച്ചവൻ എന്നും അല്ല ലയണൽ മെസ്സി ആണ് മികച്ചവൻ എന്നും പലരും പറയുന്നുണ്ട്.
ഈ കൂട്ടത്തിലേക്ക് ഏറ്റവും ഒടുവിൽ വന്ന അഡ്മിഷൻ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡ് യുവതാരമായ മെയ്സൻ ഗ്രീൻവുഡ്. ഒരു ദശകത്തിലേറെ ലോകഫുട്ബോളിലെ അടക്കി ഭരിക്കുന്നത് ഈ രണ്ട് മഹാരഥന്മാരാണ്. 11 തവണ ബാലൻ ഡി ഓർ പുരസ്കാരം ഇവരുടെ കൈക്കുമ്പിളിൽ ഒതുങ്ങി.
മുപ്പത്തിയഞ്ചാം വയസ്സിൽ ആണ് മെസ്സി ഇപ്പോൾ, മുപ്പത്തിയേഴാം വയസ്സിൽ കൂടിയാണ് ക്രിസ്ത്യാനോ റൊണാൾഡോ കടന്നുപോകുന്നത്. ഈ പ്രായത്തിലും ഫുട്ബോളിനെ ഇവർ തന്നെ ഭരിക്കുന്നത് എല്ലാവർക്കും അദ്ഭുതത്തോടുകൂടി നോക്കുവാൻ കഴിയുകയുള്ളൂ.
ക്രിസ്ത്യാനോ റൊണാൾഡോയുടെ പഴയ ക്ലബ്ബായ മാഞ്ചസ്റ്റർ യുണൈറ്റഡിലെ ഒരു അഭിവാജ്യ ഘടകമായി കണക്കാക്കപ്പെടുന്ന താരമാണ് 19 വയസ്സുള്ള ഗ്രീൻവുഡ്.
മെസ്സി ആണോ ക്രിസ്ത്യാനോ ആണ് തനിക്ക് ഏറ്റവും മികച്ചത് എന്ന ചോദ്യത്തിന് തന്നെ അത്ഭുതപ്പെടുത്തിയത് ലയണൽ മെസ്സി ആണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ക്രിസ്ത്യാനോ റൊണാൾഡോ വളരെ മികച്ച താരം തന്നെയാണ് എന്നാൽ ശാരീരികമായി ക്രിസ്ത്യാനോ റൊണാൾഡോയെക്കാൾ താഴെയായിട്ടും ബാഴ്സലോണയ്ക്കും അർജൻറീനക്കും വേണ്ടി മെസ്സി നടത്തുന്ന പ്രകടനങ്ങളാണ് തന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളത് എന്ന് ആണ് യുവ താരം പറയുന്നത്.
പലപ്പോഴും മെസ്സിയുടെ പ്രകടനം കാണുമ്പോൾ അദ്ദേഹം ഏതോ അന്യഗ്രഹത്തിൽ നിന്ന് വന്നതാണ് എന്ന് അത്ഭുതപ്പെട്ട് പോകാറുണ്ട് എന്നുകൂടി യുവതാരം കൂട്ടിച്ചേർത്തു.