in ,

ഇതാണ് മിശിഹാ, ഇടം കാലിൽ അത്ഭുതമൊളിപ്പിച്ച വീര യോദ്ധാവ്‌

MESSI

Tis is Messi… Lional Messi….ലോകത്തിലെ എക്കാലത്തെയും പരിശീലകന്‍ സര്‍ അലക്സ് ഫെര്‍ഗൂസണ്‍ മൂഷ്ട്ടിചുരുട്ടി, ഇതികര്‍ത്തവ്യമൂഡനായി നില്‍ക്കുകയാണ്…. പതിറ്റാണ്ടുകളായി ഫുട്ബോളിനെ നിയന്ത്രിച്ച ആ മസ്തിഷ്ക്കത്തിനത് വരെ ആ ഒരവസ്ഥ അനുഭവിക്കേണ്ടി വന്നിട്ടില്ല …. രണ്ട് വര്‍ഷം മുമ്പ് ബാഴ്സയോടവര്‍ തോറ്റപ്പോള്‍ പോലും… അന്നയാള്‍ വാന്‍ഡസെറെന്ന അതികായനായ ഗോള്‍ കീപ്പറെ മനോഹരമായ ഹെഡ്ഡറിലൂടെ കീഴ്പെടുത്തിയപ്പോള്‍ പോലും…. തന്റെ പുകഴ്പെറ്റ പ്രതിരോധനിരക്കാരായ വിഡ്ഡിക്കും, ഫെര്‍ഡിനാണ്ടും ആയുധങ്ങള്‍ ഇല്ലാത്തവരായി അയാള്‍ തോന്നി…. നേടിയ ഒരു ഗോളായിരുന്നില്ല…. അയാള്‍ തകര്‍ത്തെറിഞ്ഞ മാഞ്ചസ്റ്റര്‍ പ്രതിരോധമാകാം ചരിത്രത്തിലെ എക്കാലത്തേയും മനോഹാരിത….

Messi… Its Lional Messi…. He do it again…എത്രയേറെ രാവുകളില്‍ നിദ്രാദേവിയെ നിശബ്ദമാക്കി കൊണ്ട് എന്നിലെ കാതുകളെ ആ ശബ്ദം ഇമ്പം കൊള്ളിച്ചിരിക്കുന്നു….ആ കാല്‍ ചലനങ്ങളുടെ മനോഹാരിത എന്‍െറ ചേതസ്സിനെ തഴുകിയുണര്‍ത്തിയിരിക്കുന്നു…. എന്റെ മനസ്സ് എത്രയേറെ കിനാക്കളെ തന്റെ പണിപുരയിലെത്തിച്ചിരിക്കുന്നു…. പണ്ടൊരിക്കലൊരിക്കല്‍ ഒരു അണ്ടര്‍ 20 ലോകകപ്പില്‍ അര്‍ജന്‍െറീനയുടെ നീലയും വെള്ളയും കുപ്പായത്തില്‍ മുടി നീട്ടിവളര്‍ത്തിയ പയ്യന്റെ കളി കണ്ട എന്റെ നയനങ്ങള്‍ മനസ്സിനോട് മന്ത്രിത് ഞാനിന്നുമോര്‍ക്കുന്നു….

” ഇതാ ഫുട്ബോളിന്റെ മിശിഹാ….. ഇവന്റെ കാല്‍ചലനങ്ങള്‍ ഈ ലേകത്തിന് ആഹ്ളാദത്താല്‍ ആനന്ദിച്ചിടുവാന്‍ സര്‍വ്വ ശക്തനായ ദൈവം വരമരുളിയിരിക്കുന്നു”

കാലങ്ങള്‍ കടന്ന് പോകുകയാണ്…. രാത്രികള്‍ പകലുകളാക്കി എത്രയോ കടന്ന് പോയിരിക്കുന്നു…. എത്രയേറെ രാവുകള്‍ എന്റെ ആനന്ദവും കണ്ണുനീരും അയാള്‍ക്കൊപ്പമായിരുന്നു…. പക്ഷേ ഒരോ കുരിശുമരണത്തിലും പതിന്മടങ്ങ് ശക്തനായി അയാള്‍ ഉയര്‍ത്തേഴുന്നേറ്റിരുന്നു…..

വീണ്ടും മനസ്സിനെ മഥിക്കുന്ന ഒരു രാത്രിയിലേക്ക് ഞാന്‍ നടന്ന് നീങ്ങുകയാണ്…

”And here he is again, here he is again. That’s astonishing, absolutely world-class. He has taken them apart.”

ബയണെ തോല്‍പ്പിക്കുക അസാധ്യതയെന്നു കരുതിയ ഒരു രാത്രിയുണ്ടായിരുന്നു…. തങ്ങളുടെ പ്രിയപെട്ട ന്യൂക്യാമ്പില്‍ 76 മിനിറ്റുകള്‍ ഗോളടിക്കാനാകാതെ നിരാശരായ ലോകമെമ്പാടുമുള്ള ബാഴ്സ ആരാധകര്‍…. പക്ഷേ അവരുടെ പ്രിയപെട്ട മിശിഖാ ഒരിക്കല്‍ കൂടി അവര്‍ക്കായന്നവതരിച്ചു….മൂന്നോ നാലോ മിനിറ്റുകള്‍ക്കുള്ളില്‍ ലോകം ഞെട്ടിതരിച്ച് പോയ രണ്ട് ഗോളുകള്‍…. ഒരു ചാമ്പ്യന്‍സ് ലീഗ് നേടുവാന്‍ അത് മതിയായിരുന്നു ….

രാത്രികളില്‍ നിന്ന് ഞാന്‍ പ്രഭാതങ്ങളെ കാണുകയാണ് ….Divine intervention, a holy trinity of goals…… on a night when a special saviour offered redemption and deliverance, it’s simply impossible not to reach for old religious language, because it’s now so easy to make the argument that Leo Messi is the greatest of all time……അര്‍ജന്‍റെീനയില്ലാത്തൊരു ലോകകപ്പില്‍ നിന്ന് അയാള്‍ നേടിയ മറ്റൊരു ഹാട്രിക്ക് അവരെ ലോകകപ്പിലേക്ക് നയിക്കുകയായിരുന്നു……

വീണ്ടുമൊരു രാത്രിയിലേക്ക് എന്‍െറ മനസ്സ് നടന്ന് പോകുകയാണ്….ഒരു പതിറ്റാണ്ടിനപ്പുറം….ആദ്യ പാദത്തില്‍ രണ്ട് ഗോളിനേറ്റ പരാജയത്തില്‍ ബാഴ്സ ആഴ്സണലിനെ നേരിടുകയാണ്……
”He could be through for a fourth here Lionel Messi. They are trying to contain him, but it’s an impossible task. This man is just unstoppable. Four for Barcelona, four for Messi and they are in the last four.”….പക്ഷേ ആഴ്സണലിനൊന്നും അനായാസമായില്ല…. ഒരു 21 കാരന്‍ പയ്യന് മുന്നില്‍ അവര്‍ പരാജയപെട്ടിരുന്നു ….. അവരുടെ വലയിലന്നയാള്‍ നിറയൊഴിച്ചത് നാല് ഗോളുകളാണ്….

കാതുകളില്‍ പിന്നെയും പിന്നെയും കമന്റെറ്ററുടെ ശബ്ദം അലയടിക്കുകയാണ്…….

“Here is Messi. Away from two, three, four, wonderful wonderful wonderful. How good is he? A mere supernatural goal from Lionel Messi…he is just brilliant. Best player in the world bar none.”

”Lionel Messi does it again, he’s superhuman. Lionel Messi has just exploded La Liga into life. Another chapter in the incredible story of this little man.”

എത്രയോ രാത്രികളിലേക്ക് ഞാന്‍ നടന്ന് പോവുകയാണ്…. എന്റെ മനസ്സില്‍ ഇപ്പോള്‍ അയാള്‍ മാത്രമാണ്…. എത്രയേറെ രാത്രികളാണ് അയാള്‍ എന്റെ മനസ്സിനെ ആനന്ദപൂരിതമാക്കിയത്….എത്രയേറെ രാത്രികളാണ് അയാളെന്റെ കിനാക്കളില്‍ തളിര്‍മഴ പെയ്യിച്ചത്…..എത്രയേറെ രാത്രികള്‍ അയാളോടൊപ്പം നൃത്തമാടിയത്….. കനവുകളില്‍ ….പുഞ്ചിരികളില്‍ ….. എന്നോടൊപ്പമയാള്‍ തളിരാടിയത്……

കാലമേ നീയെത്രയോ മുന്നോട്ട് പോകുന്നു…. എന്‍െറ പ്രിയപെട്ട മിശിഖാക്ക് 34 വയസ്സായിരിക്കുന്നു….. ഇന്നുമയാള്‍ ഇന്നലെകളെന്നപോലെന്‍െറ മനസ്സിനെ ആനന്ദനൃത്തം ചെയ്യിക്കുന്നുണ്ട്…. എങ്കിലും നാളെകള്‍ നീണ്ടതല്ലെന്ന് ഞാനറിയുന്നു…. ഇനിയും രാത്രികളേറെയില്ല…. പകലുകള്‍ നീണ്ടതാകട്ടെ …. രാത്രികള്‍ അവസാനിക്കാതെ പൂമഴ പെയ്യട്ടെ…. നാളെകള്‍ ഇനിയും അകലെയായിടട്ടെ….

ജന്മദിനാശംസകള്‍ മിശിഹാ…..

തന്ത്രങ്ങളുടെ വാരിക്കുഴി വെട്ടി നിഷ്കളങ്കമായി ചിരിക്കുന്ന വില്ലിയുടെ ബുദ്ദി…

ഒഴിഞ്ഞു വെച്ച യൂറോപ്പിന്റെ രാജ കിരീടം തിരിച്ചു പിടിക്കാൻ സ്പെയിൻ , ആളിക്കത്തുന്നു…