സാവിയും, ഇനിയേസ്റ്റയും, ഡേവിഡ് വിയ്യയും, പുയോളും ,ഐക്കർ കസിയസും ഒഴിഞ്ഞു വെച്ച പ്രതാപത്തിലേക്ക് കണ്ണോടിച്ചു സ്പെയിൻ സ്ലോവാക്കിയയെ ഗോൾ മഴയിൽ മുക്കി ഗ്രൂപ്പിലെ അവസാന മത്സരത്തിൽ ജയിച്ചു കയറി സ്പെയിൻ. ആദ്യ രണ്ടു മത്സരത്തിലും ഗോൾ കണ്ടെത്താൻ നന്നേ പണിപ്പെട്ട സ്പെയിൻ നിരക്ക് ആശ്വാസം തരുന്ന വിജയമായിരുന്നു ഇന്നലത്തേതു.
സ്ലോവാക്കിയൻ പ്രതിരോധ താരങ്ങളുടെയും ഗോളിയുടെയും പിഴവുകളും സ്പെയിൻ നിരക്ക് ആശ്വാസമായി. കഴിഞ്ഞ പോളണ്ടിന് എതിരെയുള്ള മത്സരത്തിൽ പെനാൽറ്റി മിസ്സാക്കി ജെറാർഡ് മൊറേനോ ജയിക്കാമായിരുന്ന മത്സരം സ്പെയിനിൽ നിന്നും അകറ്റിയിരുന്നു. അതിന്റെ തുടർച്ചയെന്നോണം ഇന്നലെ ലഭിച്ച പെനാൽറ്റി എടുത്ത അൽവാരോ മൊറാട്ടക്കും പിഴച്ചിരുന്നു.
മത്സരത്തിലെ സുന്ദര നിമിഷം 66 ആം മിനുട്ടിൽ സബ്സ്റ്റിട്യൂട് ആയി കളത്തിലിറങ്ങിയ പെപ്പിന്റെ മാഞ്ചസ്റ്റർ സിറ്റിയുടെ യുവ മിഥുനം ഫെറൻ ടോറസിന്റെ ബാക് ഹീൽ ഗോളായിരുന്നു. നിറം മങ്ങിയ സ്പെയിൻ ഫുടബോളിന്റെ മനോഹാരിത ആ ഗോളിൽ പ്രകടമായിരുന്നു.
2008 യൂറോ കപ്പുമുതൽ 2010 ലോക കപ്പടക്കം 2012 യൂറോ കപ്പു വരെ സ്പെയിൻ നടത്തിയ ജൈത്രയാത്ര ഇന്നും സ്പെയിൻ ഫുടബോളിന്റെ സുവർണ കാലഘട്ടമായാണ് വാഴത്തപ്പെടുന്നത്. അന്ന് ഗോൾ വല കാക്കാൻ സാക്ഷാൽ ഐക്കർ കസിയസ്, പ്രതിരോധ കോട്ട മതിൽ കെട്ടാൻ പുയോളും, പിക്‌യും., റാമോസും അടങ്ങുന്ന എതിരാളികളുടെ പേടി സ്വപ്‌നങ്ങൾ. മധ്യ നിരയിൽ ലോക കാൽപ്പന്തു കളരി കണ്ട മഹാരാധൻമ്മാർ സാവിയും, ഇനിയേസ്റ്റയും, അലൻസോയും. മുന്നേറ്റ നിരയിൽ അർധാവസരങ്ങൾ പോലും ഗോളാക്കാൻ കെൽപ്പുള്ള എതിർ പ്രതിരോധനിരയുടെ ഉറക്കം കെടുത്തുന്ന ഡേവിഡ് വിയ്യയും, ടോറസും.
ഡേവിഡ് ഡി ഗയയും, തിയാഗോ ആൽകാൺട്ര യും, ജോഡി ആൽബയും, സെർജിയോ ബുസ്ക്കെറ്സും അടങ്ങുന്ന വമ്പൻ താര നിര ഇപ്പോഴും സ്പെയിൻ ആയുധപ്പുരയിൽ ഉണ്ടെഗിലും. ഗതകാല പ്രതാപത്തിലേക്ക് ചുവട് വെക്കാൻ സ്പെയിൻ നിര ഇനിയും മുന്നേറേണ്ടി ഇരിക്കുന്നു. കാത്തിരിക്കാം സ്മരണകൾ ഇരമ്പും സ്പെയിൻ പോയ കാല പ്രൗഢിയിൽ ലൂയിസ് എൻറിക്‌യും സംഘവും ചുവട്‌വെക്കുന്ന അസുലഭ നിമിഷത്തിനായി.