ഫുട്ബോളിന്റെ രസം കൊല്ലുന്ന തീരുമാനങ്ങളിൽ ഒന്നായി വിശേഷിപ്പിക്കപ്പെടുന്നതാണ് യുവേഫ ചാമ്പ്യൻസ് ലീഗിലും യൂറോപ്പലീഗിലും മറ്റനവധി ഫുട്ബോൾ മൽസരങ്ങളിലമുള്ള എവേ ഗോൾ ആനുകൂല്യം എന്ന നീതിരഹിതമായ നിയമം.
സ്വന്തം മൈതാനത്ത് പിന്നിലായി പോകുന്ന താരങ്ങൾ ഏതൊരാളുടെ കോട്ടയിൽ എത്തി പിന്നിൽ നിന്നും തിരിച്ചടിച്ചു സമനില പിടിച്ചാൽ പോലും അവർക്ക് മുന്നേറാൻ അവസരം കിട്ടാത്ത ഒരു അവസ്ഥയായിരുന്നു ഇതുവരെ ഫുട്ബോളിൽ ഉണ്ടായിരുന്നത്. ആ നിയമത്തിലാണ് മാറ്റം വന്നിരിക്കുന്നത്.
1965ൽ നിലവിൽ വന്ന എവേ ഗോൾ നിയമം കാരണം നിരവധി ടീമുകൾക്ക് നീതിരഹിതമായ പുറത്താകൽ കാരണം കയ്പ്പ്നീർ കുടിക്കണ്ടി വന്നിട്ടുണ്ട്. ഈ നിയമം ഫുട്ബോളിന്റെ രസം കൊല്ലാൻ തുടങ്ങിയിട്ട് കാലം കുറെ ആയി.
ഹോം മത്സരങ്ങളിൽ ഗോൾ വഴങ്ങുമെന്ന് പേടിച്ച് പല ടീമുകളും ആക്രമിക്കാൻ മടി കാണിക്കുന്നുന്നത് ഇപ്പോൾ പതിവാണ്. ഫുട്ബോൾ എന്ന ആവേശം നിറഞ്ഞ ഗെയിമിന്റെ ആസ്വാദന നിലവാരം കുറക്കുന്ന ഈ പിന്തിരിപ്പൻ നയം ഒഴിവാക്കാൻ വേണ്ടിയാണ് എവേ ഗോൾ നിയമം ഒഴിവാക്കുന്നത്.
പുതിയ നിയമം പ്രാബല്യത്തിൽ വരുന്നതോടെ രണ്ട് പാദങ്ങളിലെയും സ്കോർ സമനിലയിൽ അവസാനിച്ചാൽ മത്സരം എക്സ്ട്രാ ടൈമിലേക്കും തുടർന്ന് എക്സ്ട്രാ ടൈമിലും സമനില തുടർന്നാൽ മത്സരം പെനാൽറ്റി ഷൂട്ട്ഔട്ടിലേക്കും നീങ്ങും, ഇത് തുടക്കം മുതൽ ഒടുക്കം വരെ മത്സരത്തിന്റെ ആവേശം നിലനിർത്തും.