ബാറ്റ്‌സ്മാനായും നായകനായും വില്യംസൺ നിറഞ്ഞു നിന്ന ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ ടോസ് നേടിയ ആ നിമിഷം മുതൽ അയാൾ കളിയിൽ നിറയുന്ന ആ കാഴ്ച്ച ,വ്യക്തമായ പ്ലാനുകളും ബൗളിംഗ് മാറ്റങ്ങളുമായി സാഹചര്യത്തിനനുസരിച്ചു കളിയെ സമീപിക്കുന്ന രീതി.
നല്ല രീതിയിൽ ബാറ്റ് ചെയ്തിരുന്ന രഹാനെയുടെ മനസ്സിൽ സന്ദേഹങ്ങൾ സൃഷ്ടിച്ചുകൊണ്ട് നടത്തിയ ഫീൽഡിങ് ചെയിഞ്ചിൽ ഒരു ബ്രെയിൻ ഫെയ്ഡ് മോമെന്റ്റ് എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ രഹാനെ വീഴുമ്പോൾ അവിടെ കളി മാറുകയാണ് വില്യംസന്റെ ടാക്റ്റിക് വിജയിക്കുകയാണ്.
ആദ്യ ഇന്നിങ്സിൽ 5 മണിക്കൂറോളം ക്ഷമയോടെ പിടിച്ചു നിന്നു സ്വന്തമാക്കുന്ന 49 റൻസുകൾ ,സെക്കന്റ് ഇന്നിങ്സിൽ സമ്മര്ദങ്ങള്ക്കിടയിൽ പൊരുതി നേടുന്ന ഫിഫ്റ്റി ,ഗ്ലോറി ഷോട്ടുകൾക്ക് പിറകെ സഞ്ചരിക്കാതെ അവസാന നിമിഷം വരെ ഉത്തരവാദിത്ത ബോധത്തോടെ നേടിയെടുത്ത റൻസുകൾ.
കപ്പിനും ചുണ്ടിനുമിടയിൽ നഷ്ടപ്പെട്ട ഏകദിന വേൾഡ് കപ്പിന്റെ രണ്ടു വർഷങ്ങൾക്കിപ്പുറം പ്രഥമ ടെസ്റ്റ് ചാംപ്യൻ ഷിപ് നേടിക്കൊണ്ട് രണ്ടു പതിറ്റാണ്ടുകൾക്ക് ശേഷം കിവീസ് ഐസിസി ട്രോഫിയിൽ മുത്തമിടുമ്പോൾ ചരിത്രത്തിൽ തങ്കലിപികളാൽ എഴുതി ചേർക്കേണ്ട നാമമായി മാറുകയാണ് വില്യംസന്റേത്.
ക്രിക്കറ്റ് ലോകം ഇതുവരെ കണ്ട മികച്ച ബാറ്റ്‌സ്മാന്മാരിൽ ഒരാളെന്ന് നിസംശയം പറയാവുന്ന കെയിൻ വില്യംസൺ.