ഒടുവിൽ 2 വർഷം നീണ്ട ലോകടെസ്റ്റ് ക്രിക്കറ്റ് ചാപ്യൻഷിപ്പിന് തിരശ്ശീല വീണു..
6 ദിവസമായി മഴ വില്ലൻ ആയ മത്സരം കിവികൾക്ക് മുന്നിൽ കീഴടങ്ങി…
സെമി ഫൈനൽ, ഫൈനൽ മത്സരങ്ങളിൽ സ്ഥിരം കാണുന്ന ഇന്ത്യ ഒരു ഇടവേളക്ക് ശേഷം വീണ്ടും തിരിച്ചു വന്നു…
നായകൻ എന്ന നിലയിൽ ഒരു ICC ടൈറ്റിൽ എന്നത് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് വീണ്ടും ബാലികേറാമല!!!
1) 2017ലേ ചാമ്പ്യൻസ് ട്രോഫി ഫൈനൽ
2) 2019ലെ ലോക കപ്പ് സെമി ഫൈനൽ
3) ഇന്ന് 2021 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനൽ…
അമിതമായ പ്രതിരോധം, പിന്നെ ക്ഷമ ഇല്ലാത്ത പിഴവോട് കൂടിയ മധ്യനിരയുടെ ബാറ്റിംഗ്, ഒരു പക്ഷെ ഇത് ആവണം ടീം ഇന്ത്യയുടെ ഒരു വലിയ പിഴവ്…
ടീംന്യൂസിലാൻഡ്
ആശംസകൾ നേരുന്നു.
റോസ്_ടെയ്‌ലർ:-പതിറ്റാണ്ട് നിറഞ്ഞ വീറും വാശിയും ഉള്ള കിവികളുടെ ഗ്ലാഡിയേറ്റർ, പ്രധാന മത്സരങ്ങളിൽ സാധാരണ കാണുന്ന അപകടകാരിയായ അതേ ടെയ്‌ലർ, മധ്യനിരയിൽ എതിർ ടീം ബൗളർമാരുടെ തീരാ തലവേദന…
കെയിൻവില്യംസൻ:- ആധുനിക സമകാലിക ക്രിക്കറ്റിലെ Mr.Cool എന്ന നാമം ചേരുന്ന ഏറ്റവും മികച്ച നായകൻ, ക്ഷമയുടെ നെല്ലിപലക, ഒരു ടീമിനെ തളരാതെ എങ്ങനെ വിജയത്തിൽ എത്തിക്കണം എന്ന് വീണ്ടും വീണ്ടും കാണിച്ചു.
2019ൽ ലോകകപ്പ് ഫൈനലിൽ തോറ്റപ്പോൾ ആ മനുഷ്യന്റെ മുഖത്തെ ഭാവം, ആ ഫൈനൽ മാച്ച് കണ്ട ഒരു ശരാശരി ക്രിക്കറ്റ് പ്രേമിക് മറക്കാൻ കഴിയില്ല,
കാണുന്ന നമുക്ക് അറിയാം മനസ്സ് തകർന്ന് വിങ്ങി നിസ്സഹായകാനായി നിൽക്കുകയാണ് എന്ന്, എന്നാലും ആ മുഖത് കാണുന്ന പുഞ്ചിരി നൂറ് പൂർണ്ണ ചന്ദ്രന് സമമാണ്….
അദ്ദേഹത്തെ സംബന്ധിച്ച് ഈ വിജയം , നായകൻ എന്ന നിലയിലും, മാതൃരാജ്യത്തിന്റെ ഏറ്റവും വലിയ ഉന്നത വിജയം കൂടിയാണ്,
2019ൽ തുടങ്ങിയ ഈ മാമാങ്കം ഇന്ന് ഇവടെ സതാംപ്ടണിൽ അവസാനിച്ചു, മത്സരത്തിന്റെ ഒന്നാം ദിനം മുതൽ മൂടിക്കെട്ടിയ മഴമേഘങ്ങൾ കൊണ്ട് ആവരണം തീർത്ത ഗ്രൗണ്ടിൽ ആര് ജയിക്കും, അല്ലങ്കിൽ മത്സരം നടക്കുമോ എന്ന് വരെ സംശയിച്ചു, ഒരു അവസരത്തിൽ ഇനി കളി ഇല്ല എന്ന് വരെ എഴുതിതള്ളി…
50 വർഷത്തിൽ കൂടുതൽ ക്രിക്കറ്റ് കളിച്ച ഒരു പ്രധാന ക്രിക്കറ്റ് അംഗരാജ്യം ആയിട്ടും അവർക്ക് ഉള്ളത് ഒരേ ഒരു ICC ട്രോഫിയാണ്, അത് 2000-01ൽ നടന്ന ചാപ്യൻസ്ട്രോഫി നോക്ഔട്, അതിന് മുൻപും പിന്നീടും അവർക്ക് ഒരു മികച്ച ICC ടൈറ്റിൽ ജയിക്കാൻ ഇതുവരെ ആയിട്ടില്ല, ആകെ എടുത് പറയാൻ ഉള്ളത് , കൂടുതൽ തവണ ലോകകപ്പ് ക്രിക്കറ്റിന്റെ സെമിഫൈനലിൽ വന്ന ടീം എന്ന് മാത്രം..
ഒടുവിൽ ചുണ്ടിനും പല്ലിനും ഇടയിൽ നഷ്ടപ്പെട്ട ഏകദിന ലോകകപ്പിന്റെ ഹാങ് ഓവർ മാറിയത് ഇന്നാണ്, ഈ ടെസ്റ്റ് ചാമ്പ്യൻഷിപ് ട്രോഫി നേടി അവർ ന്യൂസിലാൻഡ് ക്രിക്കറ്റ് ലോകത്തേക്ക് ഒരു വലിയ സംഭാവനയാണ് നൽകിയത്…