ഇന്ന് പുലർച്ചെ കോപ്പ അമേരിക്കയിൽ ബ്രസീലും കൊളംബിയയും തമ്മിൽ ഏറ്റുമുട്ടിയ മത്സരത്തിൽ സ്കോർബോർഡ് ചലിപ്പിക്കുവാൻ ബ്രസീലിന്റെ സുൽത്താൻ നെയ്മറിന് കഴിഞ്ഞില്ലെങ്കിൽ കൂടി അസിസ്റ്റിൽ കൂടി തന്റെ കാൽ മുദ്ര മത്സരത്തിന് ചാർത്തിക്കൊടുക്കാൻ നെയ്മറിന് കഴിഞ്ഞിരുന്നു.
ഈ അസിസ്റ്റിൽ കൂടിയാണ് നെയ്മർ ബ്രസീൽ ഇതിഹാസം പെലെയെ മറികടന്നത്. ബ്രസീലിൻറെ മഞ്ഞ ജേഴ്സി ബ്രസീൽ നാഷണൽ ടീമിന് വേണ്ടി ഏറ്റവുമധികം അസിസ്റ്റുകൾ നൽകിയ താരമെന്ന റെക്കോർഡാണ് നെയ്മർ ജൂനിയർ സ്വന്തമാക്കിയത്.
48 അസിസ്റ്റുകളാണ് ബ്രസീലിയൻ താരം നെയ്മർ ജൂനിയർ ഇതിനകം നാഷണൽ ടീമിനായി പിന്നെ തന്റെ പേരിൽ കുറിച്ചത് ഈയൊരു റെക്കോർഡോടു കൂടി അദ്ദേഹം അസിസ്റ്റുകളുടെ എണ്ണത്തിൽ പെലെയെ മറികടന്നിരിക്കുകയാണ്.
ഗോളുകളുടെ എണ്ണത്തിൽ കൂടി പെലെയെ മറികടക്കുവാൻ ബ്രസീലിയൻ താരത്തിന് ഇനി അധിക ദൂരം സഞ്ചരിക്കേണ്ടി വരില്ല. ബ്രസീലിന്റെ സുൽത്താനിൽ നിന്നും ദൈവത്തിലേക്കുള്ള അകലം കുറഞ്ഞിരിക്കുന്നു. നെയ്മർ ജൂനിയർ വാഴ്ത്തപ്പെടാൻ പോകുന്ന കാലം വിദൂരമല്ല.
നെയ്മറുടെ മികവിൽ കോപ്പ അമേരിക്കയിൽ ആധികാരികമായ മുന്നേറ്റമാണ് ബ്രസീൽ ടീം നടത്തിക്കൊണ്ടിരിക്കുന്നത്. ഇതേ ഫോമിൽ തന്നെ തുടരാൻ ആയാൽ കോപ്പ അമേരിക്ക കിരീടം ബ്രസീലിന് തന്നെ ലഭിച്ചേക്കും. ഒരു ലോകകിരീടം കൂടി നേടുവാൻ നെയ്മറിന് കഴിഞ്ഞാൽ ഇതിഹാസങ്ങൾക്കൊപ്പം നെയ്മറിന് സ്ഥാനം ലഭിക്കും എന്ന കാര്യത്തിൽ ആർക്കും സംശയമുണ്ടാകാനിടയില്ല.