in ,

ക്രിസ്ത്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിയിലേക്ക്, താരത്തിന്റെ പഴയ കമെന്റുകൾ വീണ്ടും വെളിച്ചത്തിൽ

ക്രിസ്റ്റ്യാനോ റൊണാൾഡോയെ ഇന്നുകാണുന്ന ഇതിഹാസം ആക്കി വളർത്തിയെടുത്തത് മഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബും, അവരുടെ പരിശീലകനായിരുന്നു സർ അലക്സ് ഫെർഗൂസനും ആയിരുന്നു എന്ന് പറഞ്ഞാൽ ആർക്കും കുറ്റം പറയാൻ കഴിയില്ല. ക്രിസ്ത്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട് റയൽ മാഡ്രിഡിലേക്ക് പോയ കാലം മുതൽക്കുതന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ക്രിസ്ത്യാനോ റൊണാൾഡോ തിരിച്ചു പോകുന്നു എന്ന തരത്തിൽ റൂമറുകൾ പരക്കുന്നുണ്ട്.

ഇപ്പോൾ അദ്ദേഹം യുവന്റസിലേക്ക് എത്തിയപ്പോഴും അതിന് മാറ്റമൊന്നുമില്ല. ഓരോതവണയും മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് ക്രിസ്ത്യാനോ റൊണാൾഡോ തിരിച്ചുവരുന്നു എന്ന റൂമുകളാണ് ഫുട്ബോൾ ലോകത്തെ ചർച്ചാവിഷയം. എന്നാൽ 2013 ന് ശേഷം വീണ്ടും ഇതാദ്യമായാണ് ക്രിസ്ത്യാനോ റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റി യിലേക്ക് എന്ന തരത്തിൽ ഒരു റൂമിൽ കേൾക്കുന്നത്.

36 വയസ്സായ പോർച്ചുഗൽ താരത്തിന് ഭീമമായ പ്രതിഫലം കൊടുത്ത് നിലനിർത്തുവാനുള്ള താല്പര്യം ഇപ്പോൾ ഇറ്റാലിയൻ ക്ലബ് യുവൻറസിന് ഇല്ല എന്നാണ് അറിയാൻ കഴിയുന്നത്. പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി യിലേക്ക് താരം എത്തുമെന്ന് വാർത്തകൾ കേൾക്കുന്നുണ്ട്.

ചാംപ്യൻസ് ലീഗ് കിരീടം കൊതിക്കുന്ന മാഞ്ചസ്റ്റർ സിറ്റിക്ക് ചാമ്പ്യൻസ് ലീഗ് കൊണ്ട് അമ്മാനമാടുന്ന ക്രിസ്ത്യാനോ റൊണാൾഡോയുടെ സേവനം കിട്ടിയാൽ അത് വളരെ വലിയ ഒരു മുതൽക്കൂട്ടായിരിക്കും.

എന്നാൽ ഈ സാഹചര്യത്തിൽ ക്രിസ്ത്യാനോ റൊണാൾഡോയുടെ മാഞ്ചസ്റ്റർ സിറ്റി പ്രവേശനത്തിനെ പറ്റിയുള്ള 2013ലെ ഒരു കമൻറ് ആണ് ഇപ്പോൾ വീണ്ടും വെള്ളിവെളിച്ചത്തിലേക്ക് വന്നിരിക്കുന്നത്.

താനൊരിക്കലും മാഞ്ചസ്റ്റർ സിറ്റി യിലേക്ക് പോകില്ല എന്നായിരുന്നു അന്ന് ക്രിസ്ത്യാനോ റൊണാൾഡോ പറഞ്ഞത് 

മാഞ്ചസ്റ്റർ യുണൈറ്റഡ് എന്റെ ഹൃദയത്തിൽ ഉണ്ട് അതുകൊണ്ട് മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി കളിക്കുന്നത് തനിക്ക് വളരെ വളരെ വളരെ വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് സിറ്റിയിലേക്ക് എന്തായാലും ഞാനില്ല

എന്നായിരുന്നു അന്ന് ക്രിസ്ത്യാനോ റൊണാൾഡോ പറഞ്ഞത്. പുതിയ റൂമുകളുടെ നിജ സ്ഥിതി ഇതുവരെ വെളിച്ചത്തിൽ വന്നിട്ടില്ല എങ്കിലും ക്രിസ്റ്റ്യാനോയുടെ ഈ പഴയ അഭിപ്രായപ്രകടനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

https://twitter.com/TheEpicFootball/status/1418130055939584006

സ്വന്തം താരങ്ങളെ കോടതി കയറ്റുമെന്ന് ബാഴ്സലോണയുടെ മുന്നറിയിപ്പ്

ഒളിമ്പിക്സ് ഫേവറേറ്റുകളെ സമനിലയിൽ തളച്ചു ഫറവോയുടെ നാട്ടുകാർ