ടോക്കിയോ പുരുഷ ഒളിമ്പിക്സ് ടീമുകളിലെ ഫേവറേറ്റ് ടീമുകൾ എന്ന തിളക്കത്തോടെ പന്തു തട്ടിയ സ്പെയിനിനു നിരാശാജനകമായ തുടക്കം. യൂറോ കപ്പിന് പന്തു തട്ടിയ ഒട്ടുമിക്ക താരങ്ങളും അണിനിരന്ന സ്പെയിൻ നിരയുടെ കരുത്തു ഡാനി ഓൾമോ,ഒയർസബൽ,മാർകോ അസെൻസിയോ എന്നിവരടങ്ങിയ മുന്നേറ്റ നിരയും, യൂറോ 2020 യുടേ യുവ താരമായി പേരെടുത്ത പെഡ്രി,ഡാനി സെബയോസ് എന്നിവരടങ്ങിയ മധ്യ നിരയും, പൗ ടോറസ്, എറിക് ഗാർഷ്യ എന്നിവരടങ്ങിയ പ്രതിരോധ നിരയും ആയിരുന്നു.
ഗോൾ വല കാക്കാൻ ഡേവിഡ് ഡി ഗയയുടെ പിൻഗാമി ആയി യൂറോ 2020 യിൽ സ്പെയിൻ മാനേജർ ലൂയിസ് എന്ട്രിക്കെ ഉപയോഗിച്ച ഉനൈ സൈമണും കൂടി ചേരുമ്പോൾ സ്പെയിൻ നിരയുടെ കരുത്തു പതിന്മടങ്ങായിരുന്നു ഈജിപ്തിനെ അപേക്ഷിച്ചു.
പന്തടക്കത്തിലും മുന്നേറ്റങ്ങൾ നടത്തുന്നതിലും സ്പെയിൻ മുന്നിട്ട് നിന്നിരുന്നു ആദ്യ പകുതിമുതൽ. എണ്ണം പറഞ്ഞ ഷോട്ടുകൾ ഈജിപ്ത്യൻ ഗോൾ വല ലക്ഷ്യമാക്കി സ്പെയിൻ തൊടുത്തെങ്കിലും ഗോൾ വല ഭേദിക്കാൻ ആയില്ല. സ്പെയിനിന്റെ മുന്നേറ്റങ്ങളെ ഫല പ്രഥമായി ചെറുത്ത ഈജിപ്ത്യൻ പ്രതിരോധ നിര തീർച്ചയായും കയ്യടികൾ അർഹിക്കുന്നു.
മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ ലഭിച്ച സുവർണാവസരങ്ങൾ പലതും ലക്ഷ്യത്തിലെത്തിക്കാനാകാത്തതു സ്പെയിൻ സ്‌ക്വാഡിൽ നിരാശ പടർത്തി. ഓസ്‌ട്രേലിയയും അർജന്റീനയും അടങ്ങിയ ഗ്രൂപ്പിൽ മുന്നേറാൻ സ്പെയിൻ തങ്ങളുടെ ഗോളടി മികവ് പുറത്തെടുക്കേണ്ടി ഇരിക്കുന്നു. ഈജിപ്തിന് അടുത്ത മത്സരങ്ങളെ ആത്മ വിശ്വാസത്തോടെ നേരിടാൻ ഈ സമനില ഉപകരിക്കും.