കോപ്പ അമേരിക്ക കിരീടത്തിളക്കത്തിൽ ടോക്കിയോയിലേക്കു വണ്ടി കയറിയ അർജന്റീന നാഷണൽ ടീം ഗ്രൂപ്പ് C ലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയയെ നേരിടുമ്പോൾ മറ്റൊരു ഒളിമ്പിക് ഗോൾഡ് മെഡൽ ഉന്നം വെച്ചു തന്നെയാണ് പന്തു തട്ടിയത്. മെസ്സിയുടെ കീഴിൽ ഒളിമ്പിക് സ്വർണ മെഡൽ നേടിയതിനു ശേഷം അന്ന് തൊട്ടിന്നുവരെ മറ്റൊരു ഒളിമ്പിക് ഗോൾഡ് മെഡൽ അർജന്റീന ഫുടബോളിനു നേടാൻ കഴിഞ്ഞിട്ടില്ല.
പന്തടക്കത്തിലും ചാൻസ് ക്രീയേറ്റു ചെയ്യുന്നതിലും അർജന്റീന തന്നെ ആയിരുന്നു മുന്നിൽ. എന്നാൽ അർജന്റീന ഗോൾ മുഖം വിറപ്പിച്ചു ഓസ്‌ട്രേലിയ 14ആo മിനുട്ടിൽ വാൽസിലൂടെ ലീഡ് എടുത്തു.
അവരസങ്ങൾ ഉണ്ടാക്കുന്നതിൽ പിന്നോട്ട് പോയെങ്കിലും ഓസ്‌ട്രേലിയയും കിട്ടിയ അവസരങ്ങളിലൊക്കെ അർജന്റീന ഗോൾ മുഖം വിറപ്പിച്ചു കൊണ്ടിരുന്നു. ആദ്യ പകുതിയിൽ ഉതിർത്ത ഓവർ ഹെഡ് കിക്കിന് ഗോളിയും മറ്റൊരു മികച്ച മുന്നേറ്റത്തിന് ക്രോസ്സ് ബാറും വില്ലനായില്ല എങ്കിൽ അർജന്റീനയുടെ നില ആദ്യ പകുതിയിൽ തന്നെ പരിതാപകരമായേനെ.
അർജന്റീന ഒളിമ്പിക്സ് ടീമിന്റെ ഗോൾ മുഖം കിടുകിടാ വിറപ്പിച്ചു നേടിയ ഗോളിന്റെ ബലത്തിൽ ആദ്യ പകുതിയിൽ 1-0 ന്റെ ലീഡു നേടിയ ഓസ്‌ട്രേലിയ, രണ്ടാം പകുതിയിൽ അര്ജന്റീനക്കുണ്ടായിരുന്ന പന്തടക്കവും മുന്നേറ്റ മികവും തച്ചുടക്കുന്ന പ്രകടനം ആണു കാഴ്ചവെച്ചത്.
തിരിച്ചു വരാനുള്ള അർജന്റീനയുടെ ശ്രമങ്ങളെ ഓസ്‌ട്രേലിയ ഇല്ലാതാക്കുകയും ഇടതു വിങ്ങിലൂടെ നടത്തിയ മുന്നേറ്റത്തിനൊടുവിൽ 80ആo മിനുട്ടിൽ മാർക്കോ റ്റിലിയോ ഗോൾ കൂടി കണ്ടെത്തുക കൂടി ചെയ്തപ്പോൾ പ്രതീക്ഷയുടെ കൊടുമുടി കേറി വരുന്ന അർജന്റീന ഫുട്‍ബോളിനെ നിഷ്പ്രഭ