ഒളിംപിക്സ് ഫുട്ബോളിൽ നടന്ന സ്പെയിൻ ഈജിപ്ത് മത്സരത്തിൽ ഇരു ടീമുകൾക്കും ഗോൾ ഒന്നും നേടാൻ കഴിഞ്ഞിരുന്നില്ല. ടൂർണമെൻറ് ഫേവറേറ്റ് കൾ എന്നിവ പെരുമായി എത്തിയ
സ്പെയിനെ ഗോൾരഹിത സമനിലയിൽ തളച്ചത് ഈജിപ്ഷ്യൻ ടീമിന്റെ വളരെ വലിയൊരു നേട്ടം ആയിട്ടാണ് ഫുട്ബോൾ പണ്ഡിതർ വിധിയെഴുതുന്നത്.
മത്സരത്തിനിടെ സ്പെയിനിന്റെ റയൽമാഡ്രിഡ് മിഡ്ഫീൽഡർ ഡാനി കാബെല്ലോസിന്റെ കണങ്കാലിൽ പരിക്കേറ്റത് ഇപ്പോൾ മാധ്യമ വാർത്തകളിൽ നിറയുകയാണ്.
ഈജിപ്ഷ്യൻ താരം താഹിർ മുഹമ്മദ് ആയിരുന്നു സ്പാനിഷ് താരത്തിനെ ടാക്കിൾ ചെയ്തത്. വാർ സിസ്റ്റം വച്ച് സംഭവം പുന പരിശോധിക്കുകയും താഹിറിന് മഞ്ഞക്കാർഡ് നൽകുകയും ചെയ്തിരുന്നു.
എന്നാൽ താരത്തിന് കളിക്കളത്തിൽ തുടരാൻ ബുദ്ധിമുട്ടുണ്ടായിരുന്നു. 24 വയസുകാരനായ ഡാനിയുടെ
കണങ്കാലിൽ വലിയൊരു മുഴപോലെ
വന്നിരിക്കുകയാണ്.
48 മണിക്കൂറിനു ശേഷം മാത്രമേ പരിക്കിനെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ . ഈ സീസണിൽ തൻറെ പ്രായത്തിനും ശരീരത്തിലും താങ്ങാവുന്നതിനെക്കാൾ കൂടുതൽ അധ്വാനിക്കുന്ന പ്രതിഭാധനനായ സ്പാനിഷ് താരം പെഡ്രിയുടെ കാര്യത്തിലും സ്പാനിഷ് ആരാധകർക്ക് ആശങ്കയുണ്ട്.