ശനിയാഴ്ച രാത്രി നടന്ന UFC 261 പോരാട്ടത്തിൽ ക്രിസ് വെയ്‌ദ്മാന്റെ കാൽ ഗുരുതരമായി തകർന്നു.
ഉറി ഹാളും ക്രിസ് വെയ്‌ദ്മാനും തമ്മിലുളള പോരാട്ടം തുടങ്ങി വെറും 17 സെക്കന്റുകൾ മാത്രം പിന്നിട്ടപ്പോൾ ആണ് ക്രിസ് വെയ്‌ദ്മാന്റെ കാൽ ഗുരുതരമായി തകർന്നു പോയത്.
മൽസരത്തിൽ ഉറി ഹാൾ ഒരു കിക്ക് പോലും ക്രിസിനെ ചെയ്തില്ല ഒരു കിക്ക് പോലും ചെയ്യാതെ മൽസരം ജയിക്കുന്ന ആദ്യ താരം എന്ന റെക്കോഡ് ഉറി ഹാളിനും ലഭിച്ചു.
മൽസരം തുടങ്ങി വെറും 16 സെക്കന്റ് ആയപ്പോൾ ക്രിസ് തന്റെ വലത്തെ കാലു കൊണ്ട് ഉറി ഹാളിനെ കിക്ക് ചെയ്യാൻ ശ്രമിച്ചു.
അപ്പോൾ ഉറി ഹാൾ തന്റെ ഇടത്തേ കാൽ മുന്നോട്ട് കയറ്റി അത് തടുക്കുക മാത്രം ആണ് ചെയ്തത്. പക്ഷേ ഉറി ഹാളിന്റെ ഉരുക്കു കാലിൽ അടിച്ചു ക്രിസിന്റെ കാൽ തകർന്നു.