ഓപ്പണിങ് ശരിയാക്കിക്കൊണ്ടു തന്നെ ആയിരുന്നു രാജസ്ഥാൻ തുടങ്ങിയത്. ഓപ്പണിങ് സ്ലോട്ട് യശ്വസി തുടർച്ചയായി രണ്ടാം മത്സരത്തിലും മികച്ച പ്രകടനം നടത്തി ഉറപ്പിച്ചു.
20 പന്തിൽ നിന്നും തകർത്തടിച്ചു 32 റൺസ് നേടിയ യശ്വസിയും 32 പന്തിൽ നിന്നും 41 റൺസ് നേടിയ ജോസ് ബട്ലറും ചേർന്ന് അടിത്തറയിട്ട ഇന്നിങ്‌സ് രാജസ്ഥാൻ റോയൽസിന് മികച്ച തുടക്കം നൽകി. ഇരുവരുടെയും വിക്കറ്റ് രാഹുൽ ചാഹറിന് ആണ് ലഭിച്ചത്.
പിന്നീട് വന്ന സഞ്ജു സാംസൺ 27 പന്തുകളിൽ നിന്നും 42 റൺസ് നേടി. അതിന് ശേഷം ശിവം ദുബൈ 31 പന്തിൽ നിന്നും 35 റൺസ് നേടി മികച്ച പിന്തുണ നൽകി. പിന്നാലെ വന്ന റയാൻ പരാഗും ഡേവിഡ് മില്ലറും പുറത്താകാതെ നിന്നു.
സഞ്ജുവിന്റെ വിക്കറ്റ് ബോൾട്ട് നേടിയപ്പോൾ ദുബൈയുടെ വിക്കറ്റ് ബൂംറ നേടി. അങ്ങനെ രാജസ്ഥാൻ 4 വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടി ബാറ്റിങ് അവസാനിപ്പിച്ചു.
ക്രിസ് ലിനെ മറികടന്നു ഓപ്പണർ സ്ഥാനം തനിക്ക് തന്ന ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ തീരുമാനം ശരിവക്കും വിധത്തിൽ ആയിരുന്നു സൗത്ത് ആഫ്രിക്കൻ താരം ക്വിന്റൻ ഡി കോക്ക് പുറത്തെടുത്തത്. പുറത്താകാതെ 70 റൺസ് ആണ് അദ്ദേഹം നേടിയത്.
രോഹിത് ശർമ്മ 14 റൺസ് നേടി പുറത്തായപ്പോൾ സൂര്യ കുമാർ യാദവ് 17 റൺസ് നേടിയും കൃനാൽ പാണ്ഡ്യ 39 റൺസ് നേടിയും പുറത്തായി, കീറൻ പൊള്ളാർഡ് ഡി കോക്കിനൊപ്പം 16 റൺസ് നേടി പുറത്താകാതെ വിജയത്തിലേക്ക് ബാറ്റ് വീശി. 7 വിക്കറ്റ് ബാക്കി നിർത്തിയായിരുന്നു വിജയം.