പ്രതിഭയോട് നീതി പുലർത്താൻ കഴിയാത്ത മടിയൻ എന്നു വിളിച്ചവർക്ക് മറുപടി കൊടുത്തു കൊണ്ടാണ് പ്രിത്വി ഷാ ഗ്രൗണ്ടിൽ നിന്നും നടന്ന് കയറിയത്, തന്നെ എഴുതി തള്ളാൻ ആരും വളർന്നിട്ടില്ല എന്നു ഈ കൊച്ചു പയ്യൻ അടിവരയിട്ടു തെളിയിച്ചു.
കൊൽക്കത്തയെ വരിഞ്ഞു മുറുക്കിക്കൊണ്ടു തന്നെയാണ് ഡൽഹി ബോളിങ് തുടങ്ങിയത്. ക്രമമായ ഇടവേള കളിൽ വിക്കറ്റ് വീഴ്ത്തി കൊണ്ട് നൈറ്റ് റൈഡേഴ്‌സിനെ ഡൽഹി പൂട്ടി, ഇശാന്ത് ശർമയാണ് വരിഞ്ഞു മുറുക്കിക്കൊണ്ടുള്ള വേട്ടക്ക് തുടക്കമിട്ടത് എങ്കിലും 15 റൺസ് എടുത്തു നിൽക്കെ നിതീഷ് റാണയുടെ വിക്കറ്റ് സ്വന്തം പോക്കറ്റിലാക്കി അക്‌സർ പട്ടേൽ ആണ് വിക്കറ്റ് വേട്ട തുടങ്ങിയത്.
മുകളിൽ പറഞ്ഞത് പോലെ പിന്നെ ക്രമമായ ഇടവേള കളിൽ വിക്കറ്റ് വീഴ്ത്തി കൊണ്ട് നൈറ്റ് റൈഡേഴ്‌സിനെ ഡൽഹി പൂട്ടി, ടീം ടോട്ടൽ അറുപതുകളിൽ നിൽക്കുമ്പോൾ രാഹുൽ ത്രിപാഠിയെ സ്റ്റോണിയസ് വീഴ്ത്തി. 43 റൺസ് എടുത്തു ടോപ്പ് സ്‌കോറർ ആയ ശുഭമാൻ ഗില്ലിനെ ആവേശ് ഖാൻ തൂക്കി. റൺസ് എടുക്കും മുമ്പേ മോർഗനെയും നരയനെയും ലളിത് യാദവ് വീഴ്ത്തി. 14 റൺസ് എടുത്ത കാർത്തിക്കിന്റെ വിക്കറ്റ് അക്‌സർ പട്ടേലിന് ആണ്.
27 പന്തിൽ നിന്നും അതിവേഗം 45 റൺസ് അടിച്ചെടുത്ത റസലും 11 റൺസ് നേടിയ കുമ്മിൻസും ചേർന്ന് ഇരുപത് ഓവറിൽ സ്‌കോർ 156 ൽ എത്തിച്ചു.
മറുപടി ബാറ്റിങ്ങിൽ ഡൽഹിയുടെ പോക്കറ്റ് ഡൈനാമോ പൊട്ടിത്തെറിച്ചപ്പോൾ KKR ന്റെ ബോളിങ് നിര ചിന്നഭിന്നമായി. സച്ചിന് ശേഷം ഇത്രത്തോളം പ്രതിഭയുള്ള ഒരു താരം ഉണ്ടായിട്ടില്ല, എന്നാൽ ആ പ്രതിഭയോട് നീതിപുലർത്താൻ കഴിയുന്ന പ്രകടനം അദ്ദേഹം കാഴ്ച്ചവക്കുന്നില്ല എന്ന വിമർശനം എന്നും മുഴങ്ങുന്ന ഒന്നാണ്, പ്രിത്വ തന്റെ പ്രതിഭയുടെ കെട്ടഴിച്ചു തുടങ്ങിയാൽ കൊടുങ്കാറ്റിനെ തുറന്ന് വിട്ടത് പോലെയാണ് എന്ന് ഇന്നെല്ലാവർക്കും മനസിലായി.
ശിഖർ ധവാനെ ഒരറ്റത്ത് കാഴ്ചക്കാരനാക്കി നിർത്തി ആളിക്കത്തുകയായിരുന്നു പൃത്വി ഷാ എന്ന അഗ്നി നക്ഷത്രം. പൃത്വി ഷാ ട്രാക്കിൽ ആയാൽ ആർക്കും അയാളെ തടഞ്ഞു നിർത്താൻ പറ്റില്ല കാരണം പ്യുവർ ക്ലാസ് പ്യുവർ ടാലന്റ്. വെറും 41 പന്തിൽ നിന്നും 82 റൺസ് ആണ് പ്രിത്വ അടിച്ചു കൂട്ടിയത്, പൃഥ്വി കൂടാരം കയറുമ്പോഴേക്കും ഡൽഹി ജയം ഉറപ്പിച്ചു കഴിഞ്ഞിരുന്നു.