മുൻ ലോക ചാമ്പ്യനും ഡബ്ല്യുഡബ്ല്യുഇ ഹാൾ ഓഫ് ഫെയിമിലെ അംഗവുമായ മാർക്ക് ഹെൻറി, സജീവ മത്സരത്തിൽ നിന്ന് വിരമിച്ചുവെങ്കിലും അദ്ദേഹം ഇപ്പോഴും ഡബ്ല്യുഡബ്ല്യുഇ ടെലിവിഷനിൽ ഷോകളിൽ ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്നുണ്ട്.
നേരത്തെ റിപ്പോർട്ട് ചെയ്തതുപോലെ, ഒരു അവസാന മത്സരത്തിനായി ഇൻ-റിംഗ് റിട്ടേൺ നടത്താൻ ആഗ്രഹിക്കുന്നുവെന്ന് മാർക്ക് ഹെൻറി പറഞ്ഞു. ആരാധകർക്ക് നന്ദി പറയാനും ഡബ്ല്യുഡബ്ല്യുഇ റസലിങ് ലോകത്ത് വളർന്നു വരുന്ന പുതിയ സൂപ്പർ താരങ്ങളെ സഹായിക്കാനുമുള്ള ഒരു അവസാന മത്സരം തനിക്ക് ലഭിച്ചില്ലെന്ന് ഹെൻറി വ്യക്തമാക്കിയിരുന്നു.
ഹാൾ ഓഫ് ഫെയിം പോഡ്‌കാസ്റ്റിൽ ബുക്കർ ടി യോട് സംസാരിച്ച മുൻ ലോക ചാമ്പ്യൻ, മടങ്ങിവരവിനായി കഠിന പരിശീലനം നടത്തുകയാണെന്ന് വെളിപ്പെടുത്തി. ഇതിനകം 80 പൗണ്ട് ഭാരം കുറച്ച മാർക്ക് ഇപ്പോൾ, അദ്ദേഹം WWE യിലെ തൻ്റെ അവസാന മത്സരം കളിച്ച സമയത്തെ ശാരീരിക ക്ഷമതയേക്കാൾ മികച്ച അവസ്ഥയിലാണ്.