യുവേഫ ചാമ്പ്യൻസ് ലീഗ് സെമിയുടെ ആദ്യ പാദ മത്സരത്തിൽ ഫ്രഞ്ച് ക്ലബ്ബ് PSG യുടെ ഹോം മൈതാനത്ത് ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ഇംഗ്ളീഷ് ക്ലബ്ബ് മാഞ്ചെസ്റ്റർ സിറ്റിയോട് പരാജയപ്പെട്ടതിന് പിന്നാലെ ഫ്രഞ്ച് ക്ലബ്ബിനെതിരെ ആഞ്ഞടിച്ചുകൊണ്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഇതിഹാസ പരിശീലകൻ ആഴ്‌സീൻ വെങ്ങർ രംഗത്ത്.
കയ്യിൽ ഇരുന്ന മൽസരം ആയിരുന്നു ഫ്രഞ്ച് ക്ലബ് കൊണ്ട് പോയി തുലച്ചത് എന്നു അദ്ദേഹം പറഞ്ഞു. രണ്ടാം പകുതിയിൽ ക്ലബ്ബ് മാനസികമായി തകർന്നത് കാരണം PSG ചെയ്യുന്നത് എല്ലാം അബദ്ധങ്ങൾ ആയി മാറുകയായിരുന്നു എന്ന് വെങ്ങർ അഭിപ്രായപ്പെട്ടു. മാനസികവും വൈകാരികവുമായി തകർന്ന് നിൽക്കുന്ന ടീമിനെ വേഗത്തിൽ തകർക്കാൻ കഴിയും അതാണ് ഇന്നലെ സിറ്റി ചെയ്ത് എന്ന് അദ്ദേഹം പറഞ്ഞു.
ലീഡ് നേടിയ ശേഷം മറ്റു നിരവധി മൽസരങ്ങൾ ഇതു പോലെ PSG തുലച്ചിട്ട് ഉണ്ടെന്ന വസ്തുത PSG താരങ്ങളെ വേട്ടയാടുന്നുണ്ട്. അത് കൊണ്ട് ഡിബ്രുയിനെയുടെ അപ്രതീക്ഷിതമായ ഗോൾ PSG താരങ്ങളെ ഭയചകിതരാക്കി. തോൽവി ഭയന്നു, സമചിത്തതയോടെ കളിക്കുന്നതിന് പകരം വൈകാരികമായി ഭയത്തിന് അടിപ്പെട്ട് നടത്തിയ ബുദ്ധിശൂന്യവും ലക്ഷ്യ ബോധം ഇല്ലാത്തതുമായ ആക്രമണം ആണ് PSG യെ തോൽവിയിലേക്ക് നയിച്ചത് എന്ന് അദ്ദേഹം വ്യക്തമാക്കി.