ഇംഗ്ലീഷ് ഫുട്ബോൾ ജന്മം നൽകിയ രണ്ട് ഇതിഹാസ താരങ്ങളാണ് സ്റ്റീവൻ ജെറാർഡും വെയിൻ റൂണിയും. ലിവർപൂളിന്റെ ഇതിഹാസതുല്യനായ താരമാണ് ജെറാർഡ്. അതേസമയം മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസതാരമാണ് റൂണി.
ഇംഗ്ലണ്ടിനെ ചുവപ്പിക്കുന്ന രണ്ട് ക്ലബ്ബുകളുടെ പതാക വാഹകരായ താരങ്ങൾ തമ്മിൽ വലിയ സൗഹൃദം ആണെങ്കിലും ലിവർപൂളും മാഞ്ചസ്റ്റർ യുണൈറ്റഡും ഫുട്ബോൾ ലോകത്തെ ബദ്ധവൈരികൾ ആണ്. ഇരു ടീമുകളും തമ്മിലുള്ള പോരാട്ടത്തിന് ഏറെ മാധ്യമ ശ്രദ്ധ ലഭിക്കാറുണ്ട്. ഇവരുടെ ആരാധകർ കളിക്കളത്തിനു പുറത്ത് തമ്മിലടിക്കുന്നതും പതിവാണ്.
ഇംഗ്ലീഷ് ഫുട്ബോളിലെ ഏറ്റവും വലിയ റൈവൽറികളിൽ ഒന്നാണ് ലിവർപൂൾ മാഞ്ചസ്റ്റർ യുണൈറ്റഡ് പോരാട്ടം. ഇപ്പോൾ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം വെയിൻ റൂണി ലിവർപൂൾ ഇതിഹാസം സ്റ്റീവൻ ജെറാഡിനെപ്പറ്റി നടത്തിയ വെളിപ്പെടുത്തൽ ഫുട്ബോൾ ലോകത്ത് ഏറെ ചർച്ചാവിഷയമായിരിക്കുകയാണ്.
ഒരുതരം വംശീയ വിവേചനത്തിന്റെ കൂടി ച്ഛായ കലർന്ന ഒരു വെളിപ്പെടുത്തലാണ് റൂണി നടത്തിയത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രണ്ട് ബ്രസീലിയൻ താരങ്ങളെ തനിക്ക് അറപ്പും വെറുപ്പും ആണെന്ന് സ്റ്റീവൻ ജെറാഡ്, തങ്ങൾ ഒരുമിച്ച് ഇംഗ്ലണ്ടിനു വേണ്ടി കളിക്കുന്ന സമയത്ത് പറഞ്ഞിട്ടുണ്ട് എന്നാണ് റൂണിയുടെ വെളിപ്പെടുത്തൽ.
2008 മുതൽ 2015 വരെ മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി കളിച്ച ബ്രസീലിയൻ താരം റാഫെൽ ഡിസിൽവയോടും അദ്ദേഹത്തിൻറെ ഇരട്ട സഹോദരൻ ഫാബിയോ ഡിസിൽവയോടുമായിരുന്നു ലിവർപൂൾ നായകന് വെറുപ്പ്. ഇത് റൂണി തങ്ങളോട് വെളിപെടത്തിയിട്ടുണ്ട് എന്നാണ് ബ്രസീലിയൻ താരം പറയുന്നത്.
തങ്ങളോടു താരത്തിന് വെറുപ്പ് വരാൻ മാത്രം പാതകം ഒന്നും തങ്ങൾ ലിവർപൂൾ നായകനോട് ചെയ്തിട്ടില്ല എന്നും ബ്രസീലിയൻ സഹോദരന്മാർ പറഞ്ഞു. ഫുട്ബോൾ ലോകത്ത് ഇത്തരത്തിൽ അറിയപ്പെടാത്ത നിരവധി വംശീയ വിവേചനങ്ങൾ ദിനംപ്രതി നടക്കുകയാണ്.
കറുത്തവരും വെളുത്തവരും തമ്മിലുള്ള പ്രശ്നങ്ങൾ മാത്രം ചർച്ച ചെയ്യുമ്പോൾ ഏഷ്യൻ വംശജർ അനുഭവിക്കുന്ന അവഗണനയും വിവേചനവും വളരെ വലുതാണ് അതിനെതിരെ പ്രതികരിക്കണമെന്ന് ഇംഗ്ലീഷ് പരിശീലകനായ സൗത്ത് ഗേറ്റ് ഇന്നലെയാണ് പറഞ്ഞത്.
മാഞ്ചസ്റ്റർ യുണൈറ്റഡിൽ നേരത്തെയും ബ്രസീലിയൻ താരങ്ങൾ പലതരത്തിലുള്ള അവഗണനയും വിവേചനവും നേരിട്ടതായി റിപ്പോർട്ടുകളുണ്ട്. അതിനെക്കുറിച്ചുള്ള വാർത്തകൾ വായനക്കാർക്ക് ആവശ്യമാണെങ്കിൽ ആവേശം ക്ലബ്ബിൽ പ്രസിദ്ധീകരിക്കുന്നതാണ്.