ഇടി കൂട്ടിൽനിന്നും ഇന്ത്യയുടെ ബോക്സിങ് ഒളിമ്പിക്സ് താരങ്ങൾ പൊന്നു വിളിക്കുകയാണ്. ടോക്കിയോ ഒളിമ്പിക്സിൽ ഇതുവരെ ഒരൊറ്റ മെഡൽ മാത്രമേ ഇന്ത്യയ്ക്ക് നേടുവാൻ കഴിഞ്ഞുള്ളു എങ്കിലും ലാവ്ലിനോ ബോർഗോഗൻ ബോക്സിങ് റിങ്ങിലെ ഇന്നത്തെ തകർപ്പൻ പ്രകടത്തിലൂടെ ഇന്ത്യക്ക് ഒരു മെഡൽ കൂടി ഉറപ്പിച്ചിരിക്കുകയാണ്.
69 കിലോഗ്രാം വനിതാ ബോക്‌സിംഗിന്റെ ക്വാർട്ടർ ഫൈനലിൽ ബോക്‌സർ ലോവ്‌ലിന ബൊർഗോഹെയ്ൻ ചൈനീസ് തായ്‌പേയിയുടെ നീൻ-ചിൻ ചെന്നിനെയാണ് പരാജയപ്പെടുത്തിയത്. വെങ്കല മെഡലെങ്കിലും കിട്ടുമെന്ന് ഉറപ്പാക്കിയ ലാവ്ലിന ഒളിമ്പിക് അരങ്ങേറ്റത്തിൽ തന്നെ മെഡൽ ഉറപ്പിക്കുകയും ചെയ്തു ഈ അസാമീസ് പെണ്പുലി.
വിജേന്ദർ സിങ്ങിനും മേരി കോമിനും ശേഷം ഒളിമ്പിക്സ് എന്ന വലിയ വേദിയിൽ മെഡൽ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബോക്സർ മാത്രമാണ് ലോവ്ലിന.
ആദ്യ റൗണ്ടില്‍ മൂന്നു ജഡ്ജുമാര്‍ ലോവ്‌ലിനക്ക് ഒപ്പം നിന്നപ്പോള്‍ രണ്ടുപേരാണ് തായ്‌പേയ് താരത്തിനൊപ്പം നിന്നത്. രണ്ടാം റൗണ്ടില്‍ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യന്‍ താരം പുറത്തെടുത്തപ്പോള്‍ അഞ്ച് ജഡ്ജുമാരും അതോടെ ലവ്‌ലിനയ്‌ക്കൊപ്പം നിന്നു. മൂന്നാം റൗണ്ടിലും ലാവ്ലിന തകർപ്പൻ പ്രകടനം തുടർന്നപ്പോൾ മൂന്നാം റൗണ്ടില്‍ നാലു ജഡ്ജിമാരും ലോവ്‌ലിനയ്‌ക്കൊപ്പം നിന്നു.
- പരിക്കേറ്റ ഇന്ത്യൻ ബോക്സിങ് താരങ്ങളെ ശുശ്രൂഷിക്കാൻ ഡോക്ടർ ഇല്ല
- ഒരൊറ്റ കിക്കിൽ കാലു തകർന്ന് UFC ഫൈറ്റർ
- തീ പാറിയ പോരാട്ടത്തിൽ മേരികോം പൊരുതി വീണു , കട്ടക്ക് കട്ടക്ക് നിന്ന കിടിലൻ പോരാട്ടം ആയിരുന്നു
എല്ലാ റൗണ്ടിലും കിടിലൻ പോരാട്ടം തന്നെയായിരുന്നു നടന്നതെങ്കിലും മൂന്നാം റൗണ്ടിൽ നടന്ന തകർപ്പൻ പോരാട്ടം എടുത്തുപറയേണ്ടതാണ്. ചൈനീസ് തായ് പെയ് താരത്തിന് ഒരു അവസരം പോലും കൊടുക്കാതെ ഇടംവലം പഞ്ചുകളുമായി ആത്മവിശ്വാസത്തിന്റെ പ്രതിരൂപമായി നിരന്തരം ആക്രമിക്കുകയായിരുന്നു ഇന്ത്യൻ പെൺപുലി.
- പരുക്കുമായി പോരിനിറങ്ങിയ വികാസ് കൃഷ്ണനെ ജാപ്പനീസ് താരം ഇടിച്ചു പഞ്ചറാക്കി
- അൾജീരിയൻ താരത്തിനെ ഇടിച്ചൊതുക്കി മെഡലിലേക്ക് പറന്നടുക്കുകയാണ് പൂജ കുമാരി
സെമി ഫൈനൽ മത്സരത്തിൽ ലോവ്ലിൻ പഴയൊരു തോൽവിയുടെ പക നിറഞ്ഞ പ്രതികാരം വീട്ടാനുള്ള അവസരം കൂടിയാണ് ലഭിക്കുന്നത്. മുൻപ് തന്നെ മൂന്നാംസ്ഥാനത്താക്കി ലോക ചാമ്പ്യൻഷിപ്പ് വിജയിച്ച തുർക്കി താരം സുരംലിനെയാണ് സെമിയിൽ ഇന്ത്യൻ പെൺ പുലിയുടെ എതിരാളി. ഇനി രണ്ടു മത്സരങ്ങൾ കൂടി വിജയിച്ചു ഉറപ്പായ മിനിമം വെങ്കലമെഡൽ സ്വർണമെഡൽ ആക്കുവാൻ തന്നെയാണ് ലോവ്ലിനയുടെ ശ്രമം.