സ്റ്റെഫി ഗ്രാഫിനു ശേഷം ഒരു വർഷത്തിൽ നാലു ഗ്രാൻഡ് സ്ലാം കിരീടങ്ങളും ഒളിമ്പിക് ഗോൾഡ് മെഡലും എന്ന നൊവാക് ജ്യോക്കോവിച്ചിന്റെ സ്വപ്നങ്ങൾക്ക് കരിനിഴൽ വീഴ്ത്തി ജർമനിയുടെ അലക്സാണ്ടർ സെവറോവ്.
ആദ്യ സെറ്റ് 6-1 എന്ന അപ്രമാധ്യത്തിൽ നേടി എങ്കിലും പിന്നിയിടുള്ള രണ്ടു സെറ്റിലും അവിശ്വസനീയ തിരിച്ചു വരവ് നടത്തിയാണ് സെവറോവ് ജ്യോക്കോവിച്ചിന്റെ ചിറകരിഞ്ഞത്.
അവസാന രണ്ടു സെറ്റും 6-3,6-1നു നേടി സെവറോവ് സെർബിയൻ താരത്തിന് മടക്ക ടിക്കറ്റ് നൽകുമ്പോൽ ടെന്നീസ് പ്രേമികൾ കാത്തിരുന്ന ഗോൾഡൻ സ്ലാം പോരാട്ടമാണ് അവസാനിച്ചത്.
ഗോൾഡ് മെഡലിനായി റഷ്യൻ താരമായ കരൺ കാഞ്ചനോവ് ആണ് സേവറോവിന്റെ എതിരാളി.
ഒരു ഒളിമ്പിക് മെഡലെന്ന ജ്യോക്കോവിച്ചിന്റെ പോരാട്ടം ഇനി വെങ്കല മെഡൽ മത്സരത്തിൽ പാബ്ലോ കാരെനോ ബുസ്റ്റ എന്ന സ്പാനിഷ് താരത്തിനെതിരെ.