ആൻഫീൽഡിൽ ബാഴ്സലോണയെ പച്ചക്ക് കത്തിക്കാൻ മുഖ്യകാർമികത്വം വഹിച്ച ആ പതിനേഴുകാരനെ ലിവർപൂൾ സ്വന്തമാക്കി. ആർക്കു മറക്കാനാകും ഒരു ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ വിജയം ഉറപ്പിച്ച ബാഴ്സലോണയെ അവസാന നിമിഷം പിച്ചിച്ചീന്തിയ ലിവർപൂളിനെ.
വിജയമുറപ്പിച്ച് മാർച്ച് ചെയ്യാൻ നിന്ന ബാഴ്സലോണയെ അരിഞ്ഞു വീഴ്ത്തുന്നതിന് തുല്യമായിരുന്നു വളരെ വേഗത്തിൽ ഒരു ബോൾ ബോയ്, ബാഴ്സയുടെ സ്വപ്നങ്ങൾ പിച്ചിച്ചീന്തിയത്. 2018ലെ ചാമ്പ്യൻസ് ലീഗ് മത്സരത്തിൽ ആയിരുന്നു ആ സംഭവം ലിവർ പൂളിന് അവസാന നിമിഷം വീണ് കിട്ടിയ കോർണർ കിക്ക് എടുക്കുന്നത് തടയുവാൻ ബാഴ്സലോണ താരങ്ങൾ നിൽക്കുന്നതിനും വളരെ മുൻപേ റഫറിയുടെ വിസിൽ ശ്രദ്ധിച്ചു കൊണ്ട് ഒരു പയ്യൻ നിൽക്കുന്നുണ്ടായിരുന്നു.
ആ ബോൾ ബോയ് വളരെ വേഗം പന്ത് ലിവർ പൂൾ താരം ട്രെന്റ് അലക്സാണ്ടർ അർണോൾഡിന് നൽകി. അലക്സാണ്ടർ വളരെവേഗം ആപ്പ് ഒറിജിയിൽ എത്തിച്ചു അങ്ങനെ കളി തീർന്നു കഥ കഴിഞ്ഞു, കണ്ണടച്ചു തുറക്കും മുമ്പേ ബാഴ്‍സയുടെ കാറ്റു പോയി. അന്ന് ലോകത്തിനുമുഴുവൻ ശ്രദ്ധാകേന്ദ്രം ആ പയ്യൻ ആയിരുന്നു.
ട്രെൻഡ് അലക്സാണ്ടർ ആർനോൾഡിന് പന്ത് എത്തിച്ചുകൊടുത്ത ആ പയ്യൻ ഇന്ന് 17 വയസ്സുകാരൻ ആയിരിക്കുന്നു. അവനെ ലിവർപൂൾ തന്നെ ചെയ്തിരിക്കുന്നു. അതേ അന്നത്തെ ആ പയ്യൻ തന്നെ, ഓക്ലേ കണ്ണോനിയർ.
ഇപ്പോൾ ഫുട്ബോൾ ലോകത്തെ പ്രധാന ചർച്ചാവിഷയം ആ പയ്യൻ തന്നെയാണ്. ബാഴ്സയുടെ കഥ കഴിക്കുവാൻ അന്ന് മുന്നിൽ നിന്ന് ആ പയ്യൻ പതിനേഴാം വയസ്സിൽ കൗമാരത്തിൽ തന്നെ ലിവർപൂളിന്റെ ഇതിഹാസമായി തളർന്നു കഴിഞ്ഞിരുന്നു, ആ പയ്യൻ ഇനി ചുവപ്പൻ ജേഴ്സിയിൽ കാണും.