in

മെസ്സി ബാഴ്‌സലോണ വിട്ടുപോകാണമെന്ന് അർജന്റീന ലോകകപ്പ് ജേതാവ്

ലയണൽ മെസ്സി ബാഴ്‌സലോണ വിട്ടുപോകണമെന്ന് അർജന്റീന ലോകകപ്പ് ജേതാവ് മരിയോ കെംപസ്. ബാഴ്‌സലോണയിൽ നിന്നു കൊണ്ട് കൂടുതൽ ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടുന്നത് ബുദ്ധിമുട്ടാണെന്ന് മെസ്സിക്ക് അറിയാമെന്ന് കെംപെസ് പറഞ്ഞു. മെസ്സി ബയേണിലേക്ക് പോകണമെന്ന് താൻ ആഗ്രഹിക്കുന്നതായി അദ്ദേഹം പറഞ്ഞു. എന്നാൽ വേതനത്തിനായി വലിയ തുക ചെലവഴിക്കാൻ ബയേൺ മ്യൂണിച്ച് തയ്യാറാകില്ലെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.

“മെസ്സി ഗ്വാർഡിയോളയുമായി വീണ്ടും ചേരണമെന്നെനിക്ക് ആഗ്രഹമുണ്ട്, അല്ലെങ്കിൽ പി‌എസ്‌ജിയിലേക്കോ ബയേൺ മ്യൂണിക്കിലേക്കോ പോകണം, വിജയം നേടാൻ പര്യാപ്തമായ അത്രപണമോ കളിക്കാരോ ഉള്ള ക്ലബ്ബുകളാണ് അവ” കെംപെസ് പറഞ്ഞു.

ബയേൺ ഡയറക്ടർമാർ അവരുടെ താരങ്ങളുടെ പോർട്ട്ഫോളിയൊയിലല്ല ശ്രദ്ധിക്കുന്നത് അവർ തലകൊണ്ട് ചിന്തിക്കുന്നു, ഒരിക്കലും വളരെ ഉയർന്ന ശമ്പളം അവർ ആർക്കും നൽകില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു

ബാഴ്സലോണയിൽ മെസ്സി വളരെ സുഖവാനാണ്, പക്ഷേ ബാഴ്സലോണയുമായി വീണ്ടും ചാമ്പ്യൻസ് ലീഗ് നേടാനുള്ള സാധ്യത വളരെ കുറവാണെന്ന് അദ്ദേഹം പറഞ്ഞു.

കോപ്പ ഇറ്റാലിയ ചാമ്പ്യന്മാരായി യുവന്റസ്

കോപ്പ ഡി ഫ്രാൻസ് വീണ്ടും പാരിസിലേക്ക്