in

കോപ്പ ഇറ്റാലിയ ചാമ്പ്യന്മാരായി യുവന്റസ്

ഇന്നലെ നടന്ന ആവേശകരമായ ഫൈനലിൽ ഇറ്റാലിയൻ വമ്പൻമ്മാരായ അറ്റലാന്റ ക്കെതിരെ ക്രിസ്റ്റിനാണോ റൊണാൾഡോ, കുലുസേവിസ്കി,ഫെഡറികോ ചിയേശ എന്നിവരാണ് യുവന്റസിന്റെ മുന്നേറ്റങ്ങൾ നയിച്ചത്.

31 മിനുട്ടിൽ മക്കെനിയുടെ അസ്സിസ്റ്റിൽ നിന്നും മറ്റൊരു കണ്ണഞ്ചിപ്പിക്കുന്ന ഫിനിഷിംഗിലൂടെ ഡീജൻ കുലുസേവിസ്കി എന്ന സ്വീഡിഷ് പ്ലയെർ യുവന്റസിന് ലീഡ് സമ്മാനിച്ചു.ഗോൾ വഴങ്ങിയെങ്കിലും നിരാശപ്പെടാതെ മുന്നേറിയ അറ്റലാന്റാ മുന്നേറ്റ നിര 10മിനുട്ടിനുള്ളിൽ മലിനോവിസ്‌കി യുടെ ലോങ്ങ് റേഞ്ച് ഷോട്ടിലൂടെ സമനില പിടിച്ചു. കഴിഞ്ഞ സീസണിൽ അറ്റലാന്റാ നേടിയ മിക്ക ഗോളുകളും ബോക്സിനു പുറത്തു നിന്ന് നേടിയ ഒരു പറ്റം ലോങ്ങ് റേഞ്ചുകളിലൂടെ ആയിരുന്നു.


രണ്ടാം പകുതിയിൽ പൊരുതി കളിച്ച ഇരു ടീമുകളും അവസരങ്ങൾ ഉണ്ടാക്കി കൊണ്ടേ ഇരുന്നു. ഒടുവിൽ കുലുസേവിസ്കിയുടെ അസ്സിസ്റ്റിൽ നിന്നും ചിയേശ യുവന്റസിന്റെ വിജയ ഗോൾ 71ആം മിനുട്ടിൽ കണ്ടെത്തി. യുവന്റസിന്റെ 14 കോപ്പ ഇറ്റാലിയ കിരീടധാരണം ആയിരുന്നു ഇന്നലത്തേത് 2018 നു ശേഷം ഇതാദ്യവും. കിരീട വരൾച്ചയ്ക്ക് അറുതി വരുത്താൻ അറ്റലാന്റ ഇനിയും കാത്തു നിൽക്കണം

യുണൈറ്റഡ് അടുത്ത റൊണാൾഡോയെ കണ്ടെത്തി

മെസ്സി ബാഴ്‌സലോണ വിട്ടുപോകാണമെന്ന് അർജന്റീന ലോകകപ്പ് ജേതാവ്