in

ഹൃദയങ്ങൾ കീഴടക്കിയ ഡെൻമാർക്കിനെ കീഴടക്കി ഇംഗ്ലണ്ട് ഫൈനലിലേക്ക്

England Semi

കിരീട വരാൾച്ചക്ക് അറുതി വരുത്തുവാൻ ഇംഗ്ലീഷ് ടീം തുനിഞ്ഞിറങ്ങിയപ്പോൾ എറിക്സനിലൂടെ ലോക ജനതയുടെ ഹൃദത്തിന്റെ അടിത്തട്ടിലേക്ക് ആഴ്ന്നിറങ്ങിയ ടീം ഡെന്മാർക്കിന്റെ സ്വപ്ന തുല്യ രാജകീയ യാത്ര ഇവിടെ സെമിയിൽ അവസാനിക്കുന്നു.

എക്സ്ട്രാ ടൈം വരെ നീണ്ടു നിന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇംഗ്ലീഷ് പട ഡെന്മാർക്ക് ടീമിനെ തീർത്തത്. അത്ര വലിയ തിളക്കം ഉള്ള ജയം ആയിരുന്നു ഇംഗ്ലണ്ട് ടീമിന്റെത് എന്നു പറയുവാൻ കഴിയില്ല. വീണ് കിട്ടിയ പെനാൽറ്റിയും സെൽഫ് ഗോളും ആയിരുന്നു അവരെ ഫൈനലിലെക്ക് നയിച്ചത്.

England Euro

മുപ്പതാം മിനിറ്റിൽ ഡെംസ്ഗാർഡിന്റെ മനോഹരമായ ഫ്രീ കിക്കിലൂടെ ഡെന്മാർക്ക് ആണ് മത്സരത്തിൽ ആദ്യം ലീഡ് എടുത്തത്. എന്നാൽ അധികം വൈകാതെ 39 ആം മിനുറ്റിൽ ഡാനിഷ് ക്യാപ്റ്റൻ സിമൊൺ കഹെറിന്റെ സെൽഫ് ഗോളിലൂടെ ഇംഗ്ലണ്ട് സമനില കണ്ടെത്തി.

നിശ്ചിത സമയം അവസാനിച്ച് എക്സ്ട്രാ ടൈമിലാണ് ഇംഗ്ലണ്ടിന്റെ വിജയ ഗോൾ പിറന്നത്.104 ആം മിനുറ്റിൽ സ്റ്റെർലിങ്ങിനെ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ഹാരി കെയ്ൻ എടുത്തു. കാസ്പെർ ഇടതു ഭാഗത്തേക്ക് ചാടി സേവ് ചെയ്തു എങ്കിലും റീബൗണ്ടിൽ കെയ്ൻ പന്ത് വലയിലേക്ക് എത്തിക്കുകയായിരുന്നു. ഇതോടെ ഞായറാഴ്ച രാത്രി 12:30 ന് നടക്കുന്ന യൂറോ ഫൈനലിൽ ഇംഗ്ലണ്ടും ഇറ്റലിയും തമ്മിൽ കൊമ്പുകോർക്കും എന്നത് ഉറപ്പായി.

എല്ലായ്പ്പോഴും നിർണായക മത്സരത്തിൽ നിർഭാഗ്യം പിടികൂടുന്ന ഇംഗ്ലണ്ടിന് ഇതാദ്യമായാണ് ഒരു നിർണായക മത്സരത്തിൽ ഭാഗ്യത്തിന്റെ തുണ ലഭിക്കുന്നത്. ഒരുപറ്റം അന്ധവിശ്വാസങ്ങളുടെ ചുമലിലേറി ഇറ്റാലിയൻ ടീം ഫൈനലിലേക്ക് മാർച്ച് ചെയ്തപ്പോൾ ഭാഗ്യത്തിന്റെ അകമ്പടിയോടെ ഇംഗ്ലണ്ട് ഫൈനലിൽ എത്തിയിരിക്കുകയാണ് ഇനി കലാശപ്പോരാട്ടത്തിൽ അറിയാം ആരാണ് യഥാർത്ഥ ഭാഗ്യവാന്മാർ എന്ന്.

ബാഴ്സയുടെ സ്വപ്നങ്ങൾ പിച്ചിച്ചീന്തിയ ആ 17 കാരനെ ലിവർപൂൾ സ്വന്തമാക്കി

കേരളാ ഫുട്ബാളിന്റെ ഭാവിക്കായി ഗോകുലത്തിന്റെ വളരെ വലിയൊരു ചുവടുവെപ്പ്