in

കേരളാ ഫുട്ബാളിന്റെ ഭാവിക്കായി ഗോകുലത്തിന്റെ വളരെ വലിയൊരു ചുവടുവെപ്പ്

Gokulam

കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയെ പോലെ തന്നെ വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാളി ഫുട്ബോൾ പ്രേമികളുടെ ഹൃദയത്തിൽ ഇടം പിടിച്ച മറ്റൊരു ക്ലബ്ബാണ് ഗോകുലം കേരള എഫ്സി.

മഴ കാത്തിരിക്കുന്ന വേഴാമ്പലിനെപ്പോലെ ഒരു കിരീടത്തിന് വേണ്ടിയുള്ള ബ്ലാസ്റ്റേഴ്സിന്റെ കാത്തിരിപ്പ് ഇനിയും അനന്തമായി നീളുമ്പോൾ, വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ കിരീട വിജയങ്ങൾ പ്രാപ്തമാക്കാൻ കഴിഞ്ഞ ഒരു ക്ലബ്ബ് കൂടിയാണ് ഗോകുലം കേരള എഫ്സി.

വളരെ ചുരുങ്ങിയ കാലം കൊണ്ട് ബ്ലാസ്റ്റേഴ്സ് നോട് കിടപിടിക്കുന്ന ഒരു ആരാധകവൃന്ദത്തിനെ സൃഷ്ടിക്കുവാനും അവർക്ക് കഴിഞ്ഞിരുന്നു. കേരള ബ്ലാസ്റ്റേഴ്സിനെ പോലെ തന്നെ ഗ്രാസ് റൂട്ട് ലെവൽ ഫുട്ബോൾ ഡെവലപ്മെൻറ് പ്രോഗ്രാമിലേക്ക് അവർ തിരിഞ്ഞിരിക്കുയാണ്.

അടിസ്ഥാന ഫുട്ബോൾ വികസനത്തിനായി ജിബ്രാൾട്ടറിൽ നിന്നുള്ള പരിശീലകനായ ജോയൽ വില്യംസിന്റെ നേതൃത്വത്തിൽ കേരളത്തിൽ ഫുട്ബോൾ സ്കൂളുകൾ പരിശീലന ക്യാമ്പുകൾ ആരംഭിക്കാനാണ് ഗോകുലത്തിന്റെ തീരുമാനം. അതിനുള്ള അടുത്ത ഘട്ട അഡ്മിഷൻ നടപടികൾ അവർ ആരംഭിച്ചുകഴിഞ്ഞു

മുഖ്യ പരിശീലകനായ ജോയൽ വില്യംസ് ആണ് പരിശീലന കാര്യങ്ങളെക്കുറിച്ചുള്ള തീരുമാനങ്ങൾ എടുത്തിരിക്കുന്നത്.
ഫുട്ബോൾ സ്കൂളിലേക്ക് വേണ്ടിയുള്ള അഡ്മിഷൻ നടപടികൾ ഗോകുലം കേരള എഫ്സി ആരംഭിച്ചിട്ടുണ്ട്

ഗോകുലം കേരള തുടങ്ങുന്ന ഫുട്ബോൾ സ്കൂളുകൾ വരുംകാല കേരള ഫുട്ബോളിന്റെ ഭാവിക്ക് വളരെ വലിയ ഒരു മുതൽക്കൂട്ടു തന്നെ ആകും എന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. ഒരുകാലത്ത് ഇന്ത്യൻ ഫുട്ബോളിനെ അടക്കി ഭരിച്ചിരുന്നത് മലയാളി താരങ്ങൾ ആയിരുന്നു. എന്നാൽ ഇപ്പോൾ അത് നോർത്ത് താരങ്ങളുടെ കുത്തക ആയിരിക്കുകയാണ്. മലയാളി ഫുട്ബോളിന്റെ പഴയ വസന്തകാലം കൊണ്ടുവരാൻ ഗോകുലത്തിലെ ഈ ഫുട്ബോൾ സ്കൂൾ പ്രവർത്തനങ്ങളിലൂടെ കഴിയും എന്നാണ് ആരാധകർ ഉറച്ചു വിശ്വസിക്കുന്നത്.

ബ്ലാസ്റ്റേഴ്സും അടിസ്ഥാന ഫുട്ബോൾ വികസനത്തിന്റെ കാര്യത്തിൽ ഒട്ടും പിന്നിലല്ല ബ്ലാസ്റ്റേഴ്സിനും ഫുട്ബോൾ നഴ്‌സറികളും അക്കാദമികളും എല്ലാമുണ്ട്

ഹൃദയങ്ങൾ കീഴടക്കിയ ഡെൻമാർക്കിനെ കീഴടക്കി ഇംഗ്ലണ്ട് ഫൈനലിലേക്ക്

1966 വേൾഡ് കപ്പിനു ശേഷം ഇംഗ്ലണ്ട് മറ്റൊരു ഫൈനലിലേക്ക് ബൂട്ട് കെട്ടുന്നു