കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ ഏറ്റവുമധികം ആരാധകരുള്ള മലയാളി യുവ താരം രാഹുൽ കെ പി അല്ലാതെ മറ്റാരും അല്ല. ഓരോ മത്സരത്തിലും വളരെയേറെ മെച്ചപ്പെട്ടുവരുന്ന ഒരു താരം കൂടിയാണ് രാഹുൽ കെ പി. അർഹതക്ക് ഉള്ള അംഗീകാരം പോലെയാണ് ഫാൻസ് പ്ലെയർ ഓഫ് ദി ഇയർ ആയി ആരാധകർ രാഹുലിനെ തിരഞ്ഞെടുത്തത്.
ഇന്ത്യ ആതിഥേയത്വം വഹിച്ച അണ്ടർ 17 ലോകകപ്പിൽ ഇന്ത്യക്കായി വളരെ മികച്ച രീതിയിൽ കളിച്ച താരം കൂടിയായിരുന്നു രാഹുൽ കെ പി. വിങ്ങിലൂടെ അതിവേഗം കുതിക്കുന്ന രാഹുൽ കെ പി
ഗോൾമുഖത്തേക്ക് മികച്ച ക്രോസുകൾ നൽകുവാനും സഹ താരങ്ങൾ നൽകുന്ന ക്രോസുകൾ ഗോൾ വലയിലേക്ക് കണക്ട് ചെയ്തിടുവാനും മിടുക്കൻ തന്നെയാണ്.
കഴിഞ്ഞ സീസണിലെ രാഹുൽ കെ പിയുടെ പ്രകടനത്തിന്റെ സ്ഥിതിവിവരക്കണക്കുകൾ ഇങ്ങനെയാണ്.
കഴിഞ്ഞ സീസണിൽ 1235 മിനിറ്റുകളാണ് രാഹുൽ കെ പി ബ്ലാസ്റ്റേഴ്സിനായി കളിച്ചത് അതിൽനിന്നും മൂന്ന് ഗോളുകൾ അദ്ദേഹം കരസ്ഥമാക്കുകയും ചെയ്തു 65 ശതമാനം ആയിരുന്നു രാഹുലിന്റെ കഴിഞ്ഞ സീസണിലെ പാസിംഗ് കൃത്യത
ലക്ഷ്യത്തിലേക്കുള്ള ഷോട്ടുകളുടെ നിരക്ക് 41.9 ശതമാനം ആയിരുന്നു ട്രിബിൾ 49%, ക്രോസുകൾ 23.1 ശതമാനം, രാഹുൽ കെ പി വിജയിച്ച ഒഫൻസീവ് ഡ്യുവൽ 36.5 ശതമാനമാണ് , ഫൈനൽ തേഡിലേക്ക് ഉള്ള പാസുകൾ 60 ശതമാനം ആണ്.
കഴിഞ്ഞ സീസണിൽ ഓരോ ടൈം ഇന്റർ വെല്ലിലും രാഹുൽ നൽകിയ ഫോർവേഡ് പാസുകളുടെയും മറ്റ് താരങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ചാൻസുകൾ ക്രിയേറ്റ് ചെയ്യുന്നതിലുള്ള രാഹുലിനെ പങ്കാളിത്തവും താഴെയുള്ള ഗ്രാഫിൽ ചിത്രീകരിച്ചിരിക്കുന്നു.
ചിത്രങ്ങൾക്ക് ഉള്ള കടപ്പാട് : സ്റ്റാറ്റ് അറ്റാക്