കേരളത്തിലെ ഏറ്റവും പ്രതിഭയുള്ള താരങ്ങളിൽ ഒരാൾ എന്ന് നിസംശയം വിശേഷിപ്പിക്കാൻ കഴിയുന്ന താരമാണ് ബാംഗ്ലൂർ എഫ് സിയുടെ മലയാളി താരം ആഷിക് കുരുണിയൻ ഇന്ത്യൻ ജോഴ്സിയിലും വളരെയധികം മികവ് തെളിയിച്ചിട്ടുള്ള ഒരു താരം കൂടിയാണ് ആഷിക് കുരുണിയൻ.
പ്രതിരോധത്തിലും മുന്നേറ്റത്തിലും ഒരുപോലെ തിളങ്ങാൻ തനിക്ക് കഴിയുമെന്ന് ആഷിക് തന്റെ ഓൾ റൗണ്ടർ പ്രകടനം കൊണ്ട് പലകുറി തെളിയിച്ചിട്ടുള്ളതാണ്.
ബാംഗ്ലൂർ എഫ് സിയുടെ വിങ്ങുകളിൽ കൂടി ആദ്യ വേഗം പന്തുമായി കുതിക്കുന്ന ആഷിഖ് എതിർ പ്രതിരോധം പലതവണ നശിപ്പിച്ചിട്ടുണ്ട്. ആഷിഖിന്റെ കൊള്ളിയാൻ വേഗം എന്നും എതിർ പ്രതിരോധനിരക്കാരുടെ തലവേദന തന്നെയായിരുന്നു.
പ്രതിരോധവും ആഷിഖിന് വഴങ്ങുന്നതാണ് എതിരാളികളെ പിന്തുടർന്ന് നേടുന്ന ക്ളീൻ ടാക്കിളുകൾ ആഷിഖിന്റെ മികവിന്റെ തെളിവാണ്. ഇപ്പോൾ അഷിഖിനെ വാനോളം പുകഴ്ത്തിക്കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് വിദേശ താരമായ ഖാസ കമാറ.
താൻ നേരിട്ടിട്ട് ഉള്ളതിൽ ഏറ്റവും പ്രയാസമേറിയ എതിരാളിയാണ് ആഷിക് എന്നാണ് അദ്ദേഹം വിശേഷിപ്പിക്കുന്നത്. അദ്ദേഹത്തിൻറെ വേഗതയും ടാക്ലിങ് മികവും പലപ്പോഴും തന്നെ അമ്പരപ്പിക്കാറുണ്ട് എന്ന് അദ്ദേഹം പറഞ്ഞു .തീർച്ചയായും യൂറോപ്പിൽ കളിക്കാൻ മാത്രം ശേഷിയുള്ള ഒരു താരം തന്നെയാണ് അദ്ദേഹം എന്നും ഖാസ കൂട്ടിച്ചേർത്തു. ആഷിഖ് യൂറോപ്പിൽ കളിച്ചു തെളിയിക്കപ്പെടേണ്ടതാരം കൂടിയാണെന്ന് ഖമാറ പറഞ്ഞു.
പ്രായം വളരെ കുറവായതിനാൽ ഖാസ പറഞ്ഞതുപോലെ യൂറോപ്പിൽ കളിക്കുക എന്നത് ആഷിക്കിന് അസാധ്യമായ കാര്യമല്ല. പല വമ്പൻമാരും ആഷിക്കിനെ നോട്ടമിട്ടതായി പലതരത്തിലുള്ള റിപ്പോർട്ടുകൾ ഇതിനകം വന്നിട്ടുണ്ട്.