2020 യൂറോക്കപ്പ് കൗതുകങ്ങളുടെ ഒരു ഘോഷയാത്ര തന്നെയായിരുന്നു കൊണ്ടുവന്നത്. കാറ്റുനിറച്ച പന്ത് മുതൽ ഓരോ മത്സരങ്ങളിലും തിളങ്ങിനിൽക്കുന്ന ആവേശം തുടങ്ങി അനുദിനം നടക്കുന്ന അട്ടിമറികൾ പോലും ലോകത്തിനെ അമ്പരപ്പിക്കുംവിധം കൗതുകങ്ങൾ നൽകുന്നത് ആകുന്നു.
ഈ യൂറോക്കപ്പിന് ചില പ്രതികാരങ്ങളുടെ കഥകൾ കൂടി പറയുവാനുണ്ട്. പതിറ്റാണ്ടുകളുടെ പഴക്കമുള്ള ഗാരിത് സൗത്ത് ഗേറ്റ് എന്ന ഇംഗ്ലീഷ് പരിശീലകന്റെ പ്രതികാരം തുടങ്ങിനിരവധി പ്രതികാരങ്ങൾ യൂറോക്കിയിൽ പലരും ചെയ്തു പോയിട്ടുണ്ട് അതിൽ ഏറെ വാർത്തയായ ഒരു പ്രതികാരമായിരുന്നു പോർച്ചുഗലിന് എതിരെ ജർമൻ താരം റോബിൻ ഗോസെൻസ് നടത്തിയത്.
യൂറോക്കപ്പിലെ മരണ ഗ്രൂപ്പ് എന്നറിയപ്പെടുന്ന എഫ് ഗ്രൂപ്പിലായിരുന്നു. പോർച്ചുഗലും ജർമനിയും ഗ്രൂപ്പ് ഘട്ടത്തിൽ നടന്ന മത്സരത്തിൽ രണ്ടിനെതിരെ നാല് ഗോളുകൾക്ക് ആയിരുന്നു ജർമനി പോർച്ചുഗലിനെ തച്ചുതകർത്ത് അപ്പോൾ അവരുടെ പ്രതിരോധനിരയിൽ തിളങ്ങിനിന്ന ജർമൻ താരമായിരുന്നു റോബിൻ ഗോസൻസ്
ക്രിസ്ത്യാനോയെ പോലെ തന്നെ സീരി എ താരം തന്നെയാണ് റോബിനും അവിടെ നടന്ന ഒരു മത്സരത്തിൽ വച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോയോട് ജേഴ്സി ആവശ്യപ്പെട്ട റോബിന് ക്രിസ്റ്റ്യാനോ റൊണാൾഡോ ജേഴ്സി നിഷേധിക്കുകയായിരുന്നു.
ജർമൻ താരത്തിനെ വല്ലാതെ വേദനിപ്പിച്ച അത് വളരെ വലിയ വാർത്തയാവുകയും ചെയ്തിരുന്നു. എന്നാൽ യൂറോ കപ്പിൽ പോർച്ചുഗലിനെ ജർമനി ചതക്കുമ്പോൾ അതിനു മുഖ്യകാർമികത്വം വഹിച്ച താരങ്ങളിൽ ഒരാളായി നിറഞ്ഞുനിൽക്കാൻ
റോബിന് കഴിഞ്ഞിരുന്നു.
കാലം കാത്തുവച്ച കാവ്യനീതി പോലെ വളരെ വേഗം തന്നെ ക്രിസ്റ്റ്യാനോയോട് മധുര പ്രതികാരം ചെയ്യുവാനുള്ള അവസരം റോബിന് ലഭിച്ചു. ഇന്ന് റോബിന്റെ ജന്മദിനമാണ്.