അലയൻസ് അരീനയെ കൊടുപിരി കൊള്ളിച്ച ആദ്യ പകുതിയിൽ തന്നെ ബെൽജിയം ഡിഫെൻസ് നിരയെ കീറിമുറിച്ചു ബരെല്ല ഇറ്റലിക്കായി ആദ്യ വെടി പൊട്ടിച്ചു, നാപോളിയുടെ സൂപ്പർസ്റ്റാർ ലോറെൻസോ ഇൻസൈൻ മറ്റൊരു സ്വതസിന്ധമായ മനോഹര ലോങ്ങ് റേഞ്ച് ഷോട്ടിലൂടെ ബെൽജിയത്തിനെതിരെ രണ്ടാം ഗോളും കണ്ടെത്തി വ്യക്തമായ ആധിപത്യം ആദ്യ പകുതിയിൽ സ്ഥാപിച്ചു. ബെൽജിയൻ പ്രതിരോധ നിരയെ കാഴ്ചക്കാരാക്കി ഇൻസൈൻ തൊടുത്ത ആ ഷോട്ട് തന്നെ ആയിരുന്നു മത്സരത്തിന്റെ ഹൈലൈറ്റും.
എന്നാൽ ആദ്യ പകുതിയുടെ അവസാന നിമിഷത്തിൽ വീണു കിട്ടിയ പെനാൽറ്റി ഗോളാക്കി മാറ്റി റൊമേലു ലുകാകു ബെൽജിയത്തെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടു വന്നിരുന്നു.
ബെൽജിയം ഗോളുകൾ കണ്ടെത്താൻ കളം നിറഞ്ഞു കളിച്ചെങ്കിലും ലക്ഷ്യം അകന്നു നിന്നു. ബെൽജിയൻ കൗമാര താരം ജെറെമി ഡോകു വിന്റെ പ്രകടനം ഇറ്റാലിയൻ പ്രതിരോധ നിരക്കു സമ്മർദ്ദം ഏറ്റിയെങ്കിലും ഫിനിഷിങ് പോരായ്മ വിനയായി.
റൊമേലു ലുക്കാക്കുവും കെവിൻ ഡിബ്രൂയിനും പ്രതീക്ഷക്കൊത്തുയരാത്തതും ബെൽജിയം മടക്ക ടിക്കറ്റിന് ആക്കo കൂട്ടി.
പോരാട്ട വഴിയിൽ തകർന്നു വീണ പടയാളികളുടെ നിരയിലേക്ക് ബെൽജിയവും. നന്ദി ബെൽജിയം സുന്ദരമായ കണ്ണഞ്ചിപ്പിക്കുന്ന ആക്രമണ ഫുട്ബാൾ പ്രകടനം യൂറോ 2020 യിൽ ഉടനീളം കാഴ്ചവെച്ചു ആരാധക ഹൃദയം കീഴടക്കിയതിനു.