in

ഈ വിജയത്തിൽ ബ്രസീൽ ആരാധകർ അധികം ആഘോഷിക്കരുത്, ആശങ്കപ്പെടാൻ ഏറെയുണ്ട്….

BRAZIL CHILE

പത്തു പേരുമായി ചുരുങ്ങി പൊരുതി കളിച് ചിലിയെ ചില്ലിയാക്കി നാട്ടിലേക്ക് കെട്ട് കെട്ടിച്ച് മഞ്ഞപ്പട, ഇങ്ങനെയെല്ലാം പറഞ്ഞു വിജയത്തിനെ പൊലിപ്പിച്ചു കയറ്റാൻ കഴിയും. താഴെയും അത്തരത്തിൽ കുറച്ചു വാചകങ്ങൾ ഉണ്ട്.

പത്ത്‌ പേരെങ്കിൽ പത്ത്‌ പേര്… കച്ചകെട്ടിയിറങ്ങിയാൽ കളിച്ചു നേടുക തന്നെ ചെയ്യും… എന്ന് ബ്രസീൽ തെളിയിച്ചു. പത്ത് പേരെയും വെച്ച് ചിലിയോട് കളി ജയിക്കണമെങ്കിൽ ആ ടീമിന്റെ പേര് ബ്രസീൽ എന്നല്ലാതെ മറ്റെന്താണ്, അതേ അവർ തെളിയിച്ചു കഴിഞ്ഞു അവർ ആരാണ് എന്ന്.

ഇന്നത്തെ ബ്രസീൽ വിജയത്തെ പറ്റി പറയുവാൻ ആണെങ്കിൽ പഴയതെങ്കിലും വീര്യം ചോരാത്ത ഒരു പഴമൊഴി, ഓർമയിൽ വരികയാണ്. ഞങ്ങളാർക്കും വേണ്ടി കാത്തിരിക്കാറില്ല…ആരെയും അമിതമായി ആശ്രയിക്കാറുമില്ല… ഞങ്ങളിൽ ഓരോരുത്തരും പോരാളികളാണ്… ചാവേറുകളാണ്…
ആവശ്യമെങ്കിൽ ഒരാൾ ഒറ്റക്ക് ടീമായും തീയായും മാറും.

10 പേരായി ചുരുങ്ങിയാലും തിയാഗോ സിൽവ എന്ന പ്രായം തളർത്താത്ത ഈ മനുഷ്യൻ ഡിഫെൻസിൽ ഉണ്ടങ്കിൽ ഒരു വിശ്വാസം തന്നെയാണ് കാനറികൾക്ക് പ്രാണൻ കൊടുത്തും അയാൾ ഗോൾ വല കാക്കുമെന്ന്. പക്ഷെ ഇന്നത്തെ മത്സര ഫലം യഥാർത്ഥ ബ്രസ്സീൽ ആരാധകരെ അത്ര സന്തോഷിപ്പിക്കുന്നില്ല അതിന്, ചില കാരണങ്ങൾ ഉണ്ട്.

Brazil COPA

കളത്തിൽ ഇറങ്ങി ഒരു മിനിറ്റിനുള്ളിൽ ബ്രസീലിനു ആദ്യ ഗോൾ സമ്മാനിച്ച പക്വറ്റയോട് ആദ്യം നന്ദി പറയണം. നെയ്മർ നൽകിയ പാസ് ചിലി പ്രതിരോധ താരത്തിന്റെ കാലിൽ തട്ടിയത് പിടിച്ചെടുത്ത പക്വറ്റ മികച്ച ഒരു ഷോട്ടോടെ പന്ത് വലയിലാക്കുകയായിരുന്നു.

എന്തായാലും കളി ജയിച്ചു, ജീസസിന്റെ അനാവശ്യമായ ഫൗൾ ഇല്ലെങ്കിൽ ബ്രസീൽ പ്രതിരോധത്തിലേക്ക് വലിയണ്ട ആവശ്യമുണ്ടായിരുന്നില്ല അതുകൊണ്ട് വലിയ അറ്റാക്കിങ് കാണാൻ കഴിഞ്ഞില്ല നെയ്മർ ഒരു പ്ലേ മേക്കർ തന്നെയാണ് പറയാതിരിക്കാൻ കഴിയില്ല എന്ന് അദ്ദേഹം ഇന്നും തെളിയിച്ചു.

വിജയ ലഹരിയിൽ സോഷ്യൽ മീഡിയ ഇളക്കി മറിക്കുന്ന ആരാധകർ സ്സ്വന്തം ഉള്ളിലേക്ക് ഒന്നു നോക്കണം. എന്നിട്ട് പറയൂ, ഇന്നത്തെ കളിയിൽ ബ്രസീലിന്റെ കളി മികച്ചതായിരുന്നോ??? പാസ്സുകൾ (നെയ്മരുടെ ) മികച്ചതാണോ???
പഴയ ആർജ്ജവത്തിലാണോ ഇന്നത്തെ കളി കളിച്ചത്???….

പലർക്കും ഇന്നത്തെ കളി വളരെ മോശം പ്രകടനമായിരുന്നു ഫീൽ ചെയ്തത്… എന്തായാലും സെമിയിൽ കുറവുകൾ നികത്തി മുന്നോട്ട് വന്നാൽ മതിയാരുന്നു എന്ന് അവർ ആത്മാർഥമായി ആഗ്രഹിക്കുന്നുണ്ട്. റെഡ് കാർഡ് കിട്ടിയത് കൊണ്ട് തണുത്ത കളി കളിച്ചു എന്നു പറഞ്ഞു ന്യായീകരിക്കാൻ ശ്രമിച്ചാലും അങ്ങനെ അങ്ങ് ന്യായീകരിക്കാൻ നിൽക്കരുത്.

അനാവശ്യ റെഡ് കാർഡ്… തുടർന്ന് നടക്കുന്ന അവാർഡ് സിനിമ പോലത്തെ കളി… പലർക്കും ഇതിൽ താൽപ്പര്യം ഇല്ല, ആളിന്റെ എണ്ണം കുറഞ്ഞാലും പ്രതിരോധത്തിൽ മികച്ചു നിന്നു എന്നു പറഞ്ഞാലും ബ്രസീലിന്റെ സാംബ താളം നിറഞ്ഞ കളിയിലെ സ്വാഭാവികമായ ഒഴുക്ക് ഇന്ന് നഷ്ടപ്പെട്ടു എന്നു നിസംശയം പറയാം.

ജയത്തിൽ ആഘോഷിക്കണം, അതേ സമയം പിഴവുകളും ചൂണ്ടിക്കാട്ടി, ടീമിന് നേരെ ക്രിയാത്മകമായ വിമർശനങ്ങൾ നടത്തുമ്പോൾ ആണ് നിങ്ങൾ യഥാർത്ഥ ബ്രസീൽ ഫാൻ ആകുന്നത്.
NB: ആരാധക വികാരങ്ങളുടെ ഒരു ഒരു ചെറിയ സംക്ഷിപ്ത രൂപം ആണ് ഇത്

അസൂറിപ്പടക്ക് മുന്നിൽ ബെൽജിയൻ സുവർണ്ണ തലമുറയും തല താഴ്ത്തി

ഇന്ത്യയെ വിറപ്പിച്ച ഹെൻറി ഒലോങ്ക ഇപ്പോൾ എവിടെയാണെന്നറിയാമോ…