in

1966 വേൾഡ് കപ്പിനു ശേഷം ഇംഗ്ലണ്ട് മറ്റൊരു ഫൈനലിലേക്ക് ബൂട്ട് കെട്ടുന്നു

England

റഷ്യൻ വേൾഡ് കപ്പിൽ നിന്നും സെമിഫൈനലിൽ ക്രോയേഷ്യൻ പോരാട്ട വീര്യത്തിനു മുന്നിൽ പത്തി മടക്കി വിടചൊല്ലുകയും മൂന്നാം സ്ഥാനക്കാർക്കുള്ള പോരാട്ടത്തിൽ ബെൽജിയൻ സുവർണ്ണ തലമുറയ്ക്ക് മുന്നിൽ പരാജയപ്പെട്ടു മടങ്ങുകയും ചെയ്യുമ്പോൾ സൗത്ത് ഗേറ്റിനും സംഘത്തിനും ഒരൊറ്റ ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു 2020 യൂറോ കപ്പിന്റെ കനക കിരീടം.

ആരെയും ഞെട്ടിക്കുന്ന ആക്രമണ പ്രതിരോധ മധ്യ നിര താരങ്ങൾ ഉണ്ടായിട്ടു കൂടി ഗ്രൂപ് ഘട്ടത്തിലെ ക്രോയേഷ്യ സ്കോട്ലൻഡ് ചെക്ക് റിപ്പബ്ലിക്ക് ടീമുകൾക്കെതിരെയുള്ള പ്രകടനം വൻ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു ഇംഗ്ലണ്ട് നിരയിൽ. എന്നാൽ നോക്കോട്ട് ഘട്ടത്തിൽ ജർമനിയെയും ഉക്രൈനിനെയും തകർത്തു മുന്നേറിയ ഇംഗ്ലീഷ് നിര പതിയെ പതിയെ വിലങ്ങു തടിയായി നിന്ന കരി നിഴലുകളെ നീക്കി ഫെവ്‌റേറ്റുകൾ ആയാണ് സെമിയിലേക്ക് പന്തു തട്ടാനിറങ്ങിയത്.

England Semi

വിസ്ഫോടനാത്മകമായ മുന്നേറ്റ നിര തന്നെയാണ് ഇംഗ്ലീഷ് നിരയുടെ കരുത്തു. ഹാരി കെയ്ൻ,റഹീം സ്റ്റെർലിങ്, ബുകയോ സാക്ക, മേസൺ മൗണ്ട് എന്നിവർ തങ്ങളുടെ പ്രതിഭയുടെ മിന്നലാട്ടങ്ങൾ യൂറോ യിലും ആവർത്തിക്കാൻ തുടങ്ങിയപ്പോൾ ഗ്രൂപ്പ് ഘട്ടത്തിൽ അനുഭവപ്പെട്ട ഗോൾ വരൾച്ചക്കും ഇംഗ്ലീഷ് മുന്നേറ്റ നിര അറുതി വരുത്തി. ഉരുക്കു കോട്ട യായ ഇംഗ്ലീഷ് പ്രതിരോധം ഭേദിച്ചു എതിരാളികൾക്ക് ഇംഗ്ലണ്ടിന് മേൽ ഒരു ഗോൾ പോലും കണ്ടെത്താനായില്ല എന്നതും ഇംഗ്ലീഷ് ടീമിന്റെ പ്രതീകളേറ്റുന്ന ഘടകം ആയിരുന്നു.

മറുവശത്തു ചാരത്തിൽ നിന്നും ഉയർത്തെഴുനേറ്റ ഡെന്മാർക്ക്, ആരാധക ഹൃദയങ്ങൾ കീഴടക്കിയാണ് പാതി വഴിയിൽ വഴിയിൽ പൊലിഞ്ഞു പോകുമായിരുന്ന പ്രതീക്ഷകളെ വാനോളം ഉയർത്തി സെമിഫൈനൽ വരേ മുന്നേറിയത്, വൈകാരിക ശക്തികളും അണ മുറിയാത്ത ആരാധക കൂട്ടങ്ങളുടെ ആർപ്പുവിളികളും ഡെന്മാർക്കിന്റെ ഊർജ്ജമായായിരുന്നു.

ഫുട്‍ബോളിന്റെ ഈറ്റില്ലമായ വെബ്ലിയിൽ സ്വപ്ങ്ങൾക്കു രണ്ടു വിജയം മാത്രമകലെ എന്ന കണക്കുകൂട്ടലിൽ പന്തു തട്ടിയ ഇരു ടീമുകളും ആദ്യ മിനുട്ടുമുതൽ ആക്രമിച്ചു തന്നെ മുന്നേറി.യൂറോ 2020 യിൽ ഇതു വരേ ഡയറക്റ്റ് ഫ്രീ കിക്ക് വല തുളച്ചില്ലെന്ന നാണക്കേടിന് അറുതി വരുത്തി ഡാംസ്ഗാർഡ്‌ മുപ്പതാം മിനുട്ടിൽ വെബ്ലി സ്റ്റേഡിയത്തിൽ ആർത്തിരമ്പിയ ഇംഗ്ലീഷ് ആരാധക കൂട്ടത്തേ ഒരു നിമിഷം നിശബ്ദമാക്കി ഡെന്മാർക്കിനെ മുന്നിലെത്തിച്ചു.

ലീഡ് നേടിയെങ്കിലും വിങ്ങുകളിലൂടെ മുന്നേറ്റങ്ങൾ നടത്തിയ ഇംഗ്ലണ്ട് ഡെന്മാർക്ക് ഗോളി കാസ്പെറിന്റെ നെഞ്ചിടിപ്പേറ്റി കൊണ്ടിരുന്നു. മികച്ച ഒരു അവസരം സ്റ്റെർലിങിന് ഗോൾ വര കടത്താൻ സാധിക്കാത്തതു ഇംഗ്ലണ്ട് പ്രതീക്ഷകൾക്ക് മങ്ങലേല്പിച്ചു. നിമിഷനേരം കൊണ്ടു ക്യാപ്റ്റൻ ഹാരി കെയ്‌നിന്റെ മുന്നേറ്റങ്ങൾക്കൊടുവിൽ പന്തു സ്വീകരിച്ച ബുകയോ സാക്ക സ്റ്റെർലിങ്ങിന് നൽകിയ ക്രോസ്സ് ഡെൻമാർക്ക്‌ നായകൻ സൈമൺ ജീയറുടെ കാലിൽ തട്ടി ഡാനിഷ് വല നിറച്ചു ഇംഗ്ലണ്ട് മത്സരത്തിലേക്ക് തിരിച്ചു വന്നു.

വിജയഗോളിനായി അരയും തലയും മുറുക്കി മുന്നേറിയ ഇംഗ്ലണ്ട് പിന്നിയിടങ്ങോട്ട് നിരവധി ഗോളവസരങ്ങൾ ഉണ്ടാക്കിയെങ്കിലും ഗോൾ കണ്ടെത്താൻ സാധിക്കാത്തതു മത്സരം എക്സ്ട്രാ ടൈമിലേക്ക് നയിച്ചു. ഒടുവിൽ എക്സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിൽ ഇംഗ്ലണ്ട് നായകൻ വിജയഗോൾ കണ്ടെത്തി, പെനാൽറ്റി കാസ്‌പെർ തടഞ്ഞെങ്കിലും റീബൗണ്ട് ഷോട്ട് തടയുന്നതിൽ കാസ്‌പെർ പരാജയപ്പെട്ടു.

ഒരു വ്യാഴവട്ടത്തിനു ശേഷം ഫുട്‍ബോളിന്റെ മനോഹാരിതക്കും ആക്രമണോല്സുകതക്കും പേര് കേട്ട ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ചുണക്കുട്ടികൾ 55 വർഷങ്ങള്ക്കിപ്പുറം ഒരു മേജർ ടൂർണമെന്റിന്റെ ഫൈനൽ കളിക്കാൻ ഇറങ്ങുന്നു. കാൽപന്തു ആരാധകർ ആവേശത്തിലാണ് മികച്ച രണ്ടു ടീമുകാണു യൂറോപ്പിന്റെ ഫുട്‍ബോൾ രാജാക്കൻമാരുടെ കിരീടത്തിനായി കൊമ്പു കോർക്കുന്നതു. ഞായാഴ്ച നടക്കുന്ന സ്വപ്ന ഫൈനലിലേക്ക് നമുക്കിനി കണ്ണോടിക്കാം.അപരാജിത കുതിപ്പ് തുടരുന്ന അസൂറിപ്പട ഇംഗ്ലണ്ടിന് ശക്തമായ വെല്ലുവിളിയാകും എന്നത് തീർച്ച.

കേരളാ ഫുട്ബാളിന്റെ ഭാവിക്കായി ഗോകുലത്തിന്റെ വളരെ വലിയൊരു ചുവടുവെപ്പ്

ഇന്ത്യൻ ക്രിക്കറ്റ് പ്രേമികളുടെ പ്രതീക്ഷകൾക്ക് തിരിച്ചടി