ഇന്ത്യൻ സൂപ്പർ ലീഗിൽ ഏറ്റവുമധികം ആരാധകരുള്ള ക്ലബ്ബ് കേരളബ്ലാസ്റ്റേഴ്സ് ആണെന്ന കാര്യത്തിൽ ആർക്കും സംശയമില്ല എന്നാൽ ആരാധകർ നൽകുന്ന ഈ സ്നേഹത്തിനും പിന്തുണയ്ക്കും വേണ്ടത്ര സമർപ്പണം കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ് തിരിച്ചു കൊടുക്കുന്നുണ്ടോ എന്നത് സംശയമാണ്.
ഏറെ കൊട്ടിഘോഷിച്ചു കൊണ്ടു വലിയ തുകയ്ക്ക് കേരളബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ് തങ്ങളുടെ ക്യാമ്പിൽ എത്തിക്കുന്ന താരങ്ങളിൽ ആരും തന്നെ പ്രതീക്ഷയ്ക്കൊത്ത പ്രകടനം ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞ കുപ്പായത്തിൽ പുറത്തെടുക്കുന്നില്ല എന്നതാണ് ആരാധകരെ വേദനിപ്പിക്കുന്ന വസ്തുത.
മാനേജ്മെൻറ് കാണിക്കുന്ന പിശുക്ക് ആണെന്ന് പറഞ്ഞു ഇതിനെ വില കുറച്ചു കാണാൻ കഴിയില്ല. ബ്ലാസ്റ്റേഴ്സ് തെരഞ്ഞെടുപ്പ് രീതികളിലെ അപാകതകളാണ് ഇത്തരത്തിൽ ഒരു വലിയ പിഴവിന് കാരണമാകുന്നത്. വമ്പൻ വിലകൊടുത്തു നിരവധി സൂപ്പർതാരങ്ങളെ ആണ് കേരളബ്ലാസ്റ്റേഴ്സ് തങ്ങളുടെ ടീമിലേക്ക് എത്തിക്കുന്നത്.
എന്നാൽ ഈ താരങ്ങൾക്ക് അത്രയും മാർക്കറ്റ് വാല്യൂ അർഹിക്കുന്നുണ്ടോ എന്നതാണ് ഇവിടെ സംശയത്തിന് ഇട കൊടുക്കേണ്ട ഘടകം. ബ്ലാസ്റ്റേഴ്സിൽ എത്തുന്ന താരങ്ങൾ എല്ലാവരും അർഹിക്കുന്നതിനേക്കാൾ കൂടുതൽ പ്രതിഫലം പറ്റുന്നതാണ് ബ്ലാസ്റ്റേഴ്സിന്റെ ഈ വലിയ തിരിച്ചടിക്ക് ഉള്ള കാരണം.
ഇത്തവണ ആ ഒരു തെറ്റ് കേരളബ്ലാസ്റ്റേഴ്സ് ഒരിക്കലും ആവർത്തിക്കാൻ പോകുന്നില്ല എന്നാണ് കേരളബ്ലാസ്റ്റേഴ്സ് സ്പോർട്ടിങ് ഡയറക്ടറായ കരോളിസ് സ്കിങ്കിസ് പറയുന്നത്. പരമാവധി വിലകുറച്ച് മികച്ച താരങ്ങളെ വാങ്ങിക്കുവാൻ ആണ് ബ്ലാസ്റ്റേഴ്സ് നോക്കുന്നത്. താരങ്ങളുടെ വിലയുടെ പ്രൊഫൈൽ ബ്ലാസ്റ്റേഴ്സ് ഇക്കുറി കണക്കാക്കുന്നില്ല. ഇതുവരെ ആവർത്തിച്ചു കൊണ്ടിരുന്ന വളരെ വലിയ ഒരു തെറ്റാണ് ഇതിലൂടെ മാനേജ്മെൻറ് പരിഹരിക്കുവാൻ പോകുന്നത്.