ഇത്തവണ ഡ്യൂറൻഡ് കപ്പിൽ പങ്കെടുക്കാൻ ഐഎസ്എൽ ടീമുകളും ഉണ്ടായിരിക്കും. ഇന്ത്യൻ ഫുട്ബോളിന്റെ അഭിമാന ഭാജനം എന്നും വിളിക്കപ്പെടുന്ന ടൂർണമെന്റുകളിൽ ഒന്നാണ് ഡ്യൂറൻഡ് കപ്പ്.
പഴമയുടെ ചരിത്രവും പാരമ്പര്യവും പേറുന്ന ഡ്യൂറൻഡ് കപ്പിലേക്ക് തങ്ങളുടെ പെരുമ മാറ്റുരക്കുവാൻ ഇത്തവണ
ഇന്ത്യൻ ഫുട്ബോളിന് പ്രശസ്തിയുടെയും ഗ്ലാമറിന്റെയും വെളിച്ചം പകർന്നു നൽകിയ ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും ടീമുകൾ ഉണ്ടായിരിക്കും
ഏറ്റവും പഴക്കം ചെന്ന ടൂർണമെൻറ് എന്ന പെരുമ പേറുന്ന [130 ആം എഡിഷനിൽ] ഡ്യൂറൻഡ് കപ്പിന് ഇത്തവണ ആതിഥേയത്വം വഹിക്കുന്നത് സന്തോഷത്തിന്റെ നഗരമായ കൊൽക്കത്തയാണ്.
16 ടീമുകൾ പങ്കെടുക്കുന്ന ടൂർണ്ണമെൻറിൽ കുറഞ്ഞത് നാല് ടീമുകൾ എങ്കിലും ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും ഉണ്ടായിരിക്കും നാല് ടീമുകൾ സർവീസ് വിഭാഗത്തിൽ നിന്നും ഉണ്ടായിരിക്കും.
ഇന്ത്യയിലെ ഏറ്റവും പഴയ ഫുട്ബോൾ മത്സരങ്ങളിൽ ഒന്നാണ് ഡൂറണ്ട് കപ്പ്. 1888 ലാണ് ഈ മൽസരം മോർട്ടിമർ ഡൂറണ്ട് സിംലയിൽ ആരംഭിച്ചത്. പിന്നീട് 1940 ൽ ഇതിന്റെ വേദി ന്യൂ ഡെൽഹിയിലേക്ക് മാറ്റി. 1947 ൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്തിന് ശേഷം കൊൽക്കത്ത ക്ലബ്ബുകളിടെ മേൽക്കോയ്മയാണ് ടൂർണമെന്റിൽ കാണാൻ കഴിയുന്നത്.