in

ബാഴ്സലോണയും സ്പാനിഷ് നാഷണൽ ടീമും തമ്മിൽ തർക്കം മുറുകുന്നു

Barcelona

ക്ലബ്ബുകളും രാജ്യങ്ങളും തമ്മിൽ മികച്ച താരങ്ങളുടെ മേലടിപിടി കൂടുന്നത് ഫുട്ബോളിൽ പുതിയൊരു സംഭവമല്ല. രാജ്യാന്തര ടൂർണ്ണമെന്റുകൾക്ക് തങ്ങളുടെ താരങ്ങളെ പലപ്പോഴും മുൻനിര ക്ലബ്ബുകൾ രാജ്യത്തിനായി വിട്ടുനൽകാൻ മടിക്കാറുണ്ട്.

ദേശീയ വികാരത്തിന് എതിരായാണ് ഇത്തരം സമീപനം എങ്കിലും താരങ്ങളെ തങ്ങളുടെ കൂടെ നിർത്തുന്നത് താരങ്ങളെ പരിക്കിൽ നിന്ന് സംരക്ഷിക്കുവാനും ക്ലബ്ബിൻറെ താൽപര്യങ്ങൾ സംരക്ഷിക്കാനും വേണ്ടിയാണ്.

പ്രതിഭാധനരായ നിരവധി താരങ്ങൾക്ക് ജന്മം നൽകിയ പല രാജ്യങ്ങൾക്കും ക്ലബ്ബുകളുടെ ഇത്തരത്തിലുള്ള കടുംപിടുത്തം മൂലം നിർണായക ടൂർണ്ണമെന്റുകളിൽ തങ്ങളുടെ സുപ്രധാന താരങ്ങളുടെ സേവനം നഷ്ടമായിട്ടുണ്ട്. സ്പാനിഷ് ഫുട്ബോളിലെ പുത്തൻ താരോദയമായ പെഡ്രിയെ ദേശീയ ടീമിന് വിട്ടുകൊടുക്കാൻ തയ്യാറല്ലെന്ന് നിലപാടിലാണ് ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കൂമാൻ.

സ്പാനിഷ് ക്ലബ്ബ് ബാഴ്സലോണയിൽ നിന്നും വളർന്നുവരുന്ന ഇതിഹാസമായി കണക്കാക്കപ്പെടുന്നു താരമാണ് യുവതാരമായ പെഡ്രി. സ്പെയിനിന്റെ ഒളിമ്പിക് ടീമിലേക്ക് പെഡ്രിയെ വിട്ടുനൽകാൻ തനിക്ക് താൽപര്യമില്ല എന്ന് ബാഴ്സലോണ പരിശീലിക്കുന്നു റൊണാൾഡ് കൂമാൻ പ്രഖ്യാപിച്ചു. ഒളിമ്പിക്സിൽ ഫുട്ബോളിനും വലിയ പ്രാധാന്യമൊന്നുമില്ല എന്നും ഒളിമ്പിക്സ് അതല്ലറ്റുകളും മറ്റു സ്പോർട്സ് ഇനങ്ങൾക്ക് മാണ് പ്രാധാന്യം നൽകുന്നതെന്നും ആണ് അദ്ദേഹത്തിൻറെ വാദം.

ബാഴ്‍സലോണക്ക് വളരെ ടൈറ്റ് ആയിട്ടുള്ള ഒരു ഷെഡ്യൂൾ ആണ് വരാൻ പോകുന്നത്. അതുകൊണ്ട് തന്നെ താരത്തിനെ തനിക്ക് സംരക്ഷിച്ചു നിർത്തേണ്ടതുണ്ട് അത്യാവശ്യമാണ് എന്നാണ് അദ്ദേഹത്തിൻറെ നിലപാട്.

ടി ട്വന്റി ലോകകപ്പിൽ പാകിസ്ഥാനെ നേരിടാൻ പോകുന്ന ഇന്ത്യൻ ടീമിന് ഗംഭീറിന്റെ മുന്നറിയിപ്പ്

ഇത്തവണ ഡ്യൂറൻഡ് കപ്പിൽ പങ്കെടുക്കാൻ ഐഎസ്എൽ ടീമുകളും