in

ISL ലെ ഏറ്റവും വിലപിടിപ്പുള്ള യുവ താരങ്ങൾ ഇവരാണ്

DHEERAJ

യുവതാരങ്ങൾക്ക് പുതിയ സാമ്പത്തിക മാർഗം തുറന്നു നൽകിയ ഒരു നവതരംഗം കൂടിയായിരുന്നു ഇന്ത്യൻ സൂപ്പർ ലീഗ് ഇന്ത്യൻ സൂപ്പർ ലീഗ് പല താരങ്ങളുടെയും ജീവിതത്തിന് സാമ്പത്തികഭദ്രത നൽകി അത്തരത്തിൽ ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള യുവതാരങ്ങളായ വളർന്നുവന്ന ഏറ്റവും മികച്ച പത്തു താരങ്ങൾ ആരൊക്കെ ആണെന്ന് നോക്കാം അഥവാ ഇന്ത്യയിലെ ഏറ്റവും വിലപിടിപ്പുള്ള 10 യുവതാരങ്ങൾ ആരൊക്കെയാണെന്ന് നോക്കാം.

പത്താം സ്ഥാനത്ത് കേരളബ്ലാസ്റ്റേഴ്സ് യുവതാരമായ രാഹുൽ കെപി ആണ് 12.50 മില്യൻ ഇന്ത്യൻ രൂപയാണ് രാഹുലിനെ മാർക്കറ്റ് വില. ഒമ്പതാം സ്ഥാനത്ത് മുൻ ബ്ലാസ്റ്റേഴ്സ് താരവും നിലവിൽ മുംബൈ സിറ്റിയുടെ താരവുമായ മുഹമ്മദ് റാകിപ് ആണ്. 12.50 മില്യൻ ഇന്ത്യൻ രൂപ തന്നെയാണ് അദേഹത്തിന്റെയും മാർക്കറ്റ് മൂല്യം.

Denechandra Meitei pens new contract at Kerala Blasters
ധനചന്ദ്ര മീറ്റെ. (SPORTZPICS)

എട്ടാം സ്ഥാനത്ത് 14.5 8 മില്യൺ ഇന്ത്യൻ രൂപ മാർക്കറ്റ് വാല്യൂ ഉള്ള ആകാശ് മിശ്ര എന്ന ഒഡീഷ എഫ്സിയുടെ ലെഫ്റ്റ് ബാക്ക് ആണ് ഏഴാം സ്ഥാനത്ത് ഗോകുലം കേരള എഫ് സി യുടെ നൗചോ സിങ് ആണ് 14.58 മില്യൺ ഇന്ത്യൻ രൂപയാണ് അദ്ദേഹത്തിന്റെയും മാർക്കറ്റ് വില.

ആറാം സ്ഥാനത്ത് 14.5 8 മില്യൺ മാർക്കറ്റ് മൂല്യമുള്ള കേരളബ്ലാസ്റ്റേഴ്സ്
ഡിഫൻസീവ് മിഡ്ഫീൽഡർ ജീക്‌സൺ സിങ് തനോജം ആണ്അഞ്ചാം സ്ഥാനത്ത് 14.58 മില്യൺ ഇന്ത്യൻ രൂപ മാർക്കറ്റ് വാല്യൂ ഉള്ള ഒഡീഷയുടെ താരമായ ശുഭം സാരംഗിയാണ്.

നാലാം സ്ഥാനത്ത് 16.6 മില്യൻ ഇന്ത്യൻ രൂപ മാർക്കറ്റ് വാല്യൂ ഉള്ള നോർത്ത് ഈസ് യുണൈറ്റഡ് താരം അപ്പുയിയയാണ്. മൂന്നാം സ്ഥാനത്ത് ബംഗളൂരു എഫ് സിയുടെ ഡിഫൻസീവ് മിഡ്ഫീൽഡർ ആയ സുരേഷ് സിങ് ആണ്. അദ്ദേഹത്തിൻറെ മാർക്കറ്റ് വാല്യൂ 16.6 മില്യൻ ഇന്ത്യൻ രൂപയാണ്

രണ്ടാം സ്ഥാനത്ത് മുൻ കേരള ബ്ലാസ്റ്റേഴ്സ് ഗോൾ കീപ്പർ ആയിരുന്ന നിലവിലെ എഫ് സി ഗോവയുടെ ഗോൾകീപ്പർ ധീരജ് സിംഗ് ആണ്. 18.75 മില്യൺ ആണ് അദ്ദേഹത്തിൻറെ മാർക്കറ്റ് വാല്യൂ. ഒന്നാം സ്ഥാനത്ത് ഗോവയുടെ ഗോൾകീപ്പർ ആയിരുന്ന മുഹമ്മദ് നവാസ് ആണ് അദ്ദേഹത്തിൻറെ മാർക്കറ്റുകളിൽ 20.83 മില്യൻഇന്ത്യൻ രൂപയാണ്. നിലവിൽ അദ്ദേഹത്തിന് കരാറില്ല.

സച്ചിനും മിതാലിയും തമ്മിലുള്ള അമ്പരപ്പിക്കുന്ന സാമ്യത അറിയുമോ

ഓസ്‌ട്രേലിയൻ പാറ്റൺ ടാങ്ക് ബ്ലാസ്റ്റേഴ്‌സിലേക്ക്, ഇനി എതിരാളികൾ വിയർക്കും